മുഹമ്മദ് ഷഹീം
ചെറുവത്തൂർ: കമ്പ്യൂട്ടറും ലാപ്ടോപ്പും ഉപയോഗിച്ച് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്ത് ശ്രദ്ധേയനാവുകയാണ് എട്ടാം ക്ലാസുകാരൻ. കോവിഡിനെ തുടർന്ന് വിദ്യാലയമില്ലാത്തതിനാൽ വീട്ടിലെ കമ്പ്യൂട്ടറും ലാപ്ടോപ്പും ഉപയോഗിച്ച് മറ്റുള്ളവർക്ക് ഉപകാരിയാകുന്നത് എം.ടി.പി. മുഹമ്മദ് ഷഹീമാണ്. ഓരോ ദിനാചരണങ്ങൾക്കും ആവശ്യമായ ഓൺലൈൻ ചോദ്യങ്ങൾ നിർമിക്കുക എന്നതാണ് പ്രധാന തൊഴിൽ. അതിനാണത്രെ ആവശ്യക്കാർ കൂടുതൽ. പഠിപ്പിച്ച അധ്യാപകർ പോലും ഷഹീമിനെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്.
ഫോട്ടോ, വിഡിയോ എഡിറ്റിങ്, പോസ്റ്റർ നിർമാണം, ഡിജിറ്റൽ മാഗസിൻ നിർമാണം, നോട്ടീസ് തയാറാക്കൽ തുടങ്ങി നേരംപുലർന്നാൽ രാത്രിവരെ ഷഹീം തിരക്കിലാണ്. വിവിധ വിദ്യാലയങ്ങളിൽനിന്നുള്ള കുട്ടികളും അധ്യാപകരും ഷഹീമിനെ തേടിയെത്തുന്നുണ്ട്. തികച്ചും സൗജന്യമായാണ് ഷഹീമിെൻറ സേവനം. ഇൻറർനെറ്റ് സേവനം പ്രയോജനപ്പെടുത്തി സ്വന്തമായി പഠിച്ചെടുത്തതാണ് മുഴുവൻ കാര്യങ്ങളും ചെയ്യുന്നത്. പിലിക്കോട് സി. കൃഷ്ണൻ നായർ സ്മാരക ഗവ. ഹയർസെക്കൻഡറി വിദ്യാർഥിയായ മുഹമ്മദ് ഷഹീം ചന്തേര സ്വദേശിയാണ്. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരൻ ഷൗക്കത്തിെൻറയും അധ്യാപിക ഷാമിലയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.