കാലിക്കടവിലെ ഓപൺ ജിം

യാത്രക്കാരുടെ ശ്രദ്ധക്ക്; ഇവിടെ ഓപൺ ജിമ്മുണ്ടേ

ചെ​റു​വ​ത്തൂ​ർ: കാ​ലി​ക്ക​ട​വ് വ​ഴി​യു​ള്ള കാ​ൽ​ന​ട​ക്കാ​ർ ശ്ര​ദ്ധി​ക്കു​ക. ഏ​വ​ർ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​യി കാ​ലി​ക്ക​ട​വി​ൽ ഓ​പ​ൺ ജിം ​സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞു.

ജി​ല്ല ഭ​ര​ണ​കൂ​ട​മാ​ണ് പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ തൃ​ക്ക​രി​പ്പൂ​ർ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ജിം ​ആ​രം​ഭി​ച്ച​ത്. ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചാ​ണ് ജിം ​ആ​രം​ഭി​ച്ച​ത്.

അ​വ​ശ്യ വ്യാ​യാ​മ​ത്തി​ന് ഉ​പ​ക​രി​ക്കു​ന്ന പ്ര​ധാ​ന ഉ​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം ഇ​വി​ടെ​യു​ണ്ട്. പ്ര​ഭാ​ത ന​ട​ത്ത​ക്കാ​ർ​ക്കും മ​റ്റും ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​വു​ന്ന​താ​ണ് ഈ ​ഓ​പ​ൺ ജിം. ​എ​ന്നാ​ൽ, വേ​ണ്ട​ത്ര ധാ​ര​ണ​യി​ല്ലാ​ത്ത​തി​നാ​ൽ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ആ​ഴ്ച​ക​ൾ പി​ന്നി​ട്ടി​ട്ടും ഇ​തു​വ​രെ​യും ആ​രും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ എ​ത്തി​യ​തു​മി​ല്ല.

ഏ​റെ​നാ​ൾ ഉ​പ​യോ​ഗി​ക്കാ​തി​രു​ന്നാ​ൽ ത​ക​രാ​റാ​യേ​ക്കാ​വു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഓ​പ​ൺ ജി​മ്മി​ലു​ള്ള​ത്.

Tags:    
News Summary - attention passengers; There is an open gym here

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.