Posted On
date_range Updated On
date_range ചെറുവത്തൂർ സ്വദേശിയുടെ ഫോൺ നമ്പറിൽ ആന്ധ്ര സ്വദേശി വാക്സിൻ സ്വീകരിച്ചതായി പരാതി
ചെറുവത്തൂർ: തന്‍റെ ഫോൺ നമ്പർ ഉപയോഗിച്ച് ആന്ധ്ര സ്വദേശി വാക്സിൻ സ്വീകരിച്ചതായി പരാതി. കയ്യൂർ വെളളാട്ടെ രഞ്ജിത്തിന്‍റെ ഫോൺ നമ്പർ ഉപയോഗിച്ചാണ് ആന്ധ്രപ്രദേശിലെ ഗോദാവരി സ്വദേശിയായ ആൻഡില ലാലിത വാക്സിൻ എടുത്തത്.
വാക്സിനേഷൻ സർട്ടിഫിക്കറ്റിനായി കൊറോണ ഹെൽപ്പ് ഡസ്ക് മുഖേന ബന്ധപ്പെട്ടപ്പോഴാണ് വീട്ടുകാർ അല്ലാത്ത വ്യക്തിയും വാക്സിനേഷൻ എടുത്തതായി കണ്ടെത്തിയത്. ആന്ധ്ര സ്വദേശിയുടെ 2021 ജൂണിൽ വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് ഇവർക്ക് ലഭിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.