പുതിയ ബസ്​സ്​റ്റാൻഡ്​​ പരിസരത്ത്​ ഉപേക്ഷിച്ച നിലയിൽ​ കണ്ടെത്തിയ സ്​കൂട്ടർ എൻഫോഴ്​സ്​മെൻറ്​ പരിശോധിക്കുന്നു

പയ്യന്നൂരിൽനിന്ന്​ കളവുപോയ വാഹനം കാസർകോട്ട്​ ഉപേക്ഷിച്ച നിലയിൽ

കാസർകോട്​: പയ്യന്നൂരിൽനിന്ന്​ രണ്ടുമാസം മുമ്പ്​ കളവുപോയ സ്​കൂട്ടർ കാസർകോട്​ പുതിയ ബസ്​സ്​റ്റാൻഡ്​​ പരിസരത്ത്​ ഉപേക്ഷിച്ച നിലയിൽ മോട്ടോർ വാഹന വകുപ്പ്​ കണ്ടെത്തി. ആർ.ടി.ഒ എൻഫോഴ്സ്മെൻറി​െൻറ നേതൃത്വത്തിൽ രാത്രികാല വാഹനപരിശോധനയിലാണ്​ പുതിയ ബസ് സ്​റ്റാൻഡ് പരിസരത്ത് കുറച്ചുദിവസമായി ഉപേക്ഷിക്കപ്പെട്ട കെ.എൽ 59 യു 9959 വാഹനം കണ്ടെത്തിയത്​.

വാഹനത്തിൽ നിന്ന്​ ലഭിച്ച രേഖകൾ പരിശോധിച്ചതിൽനിന്നും വാഹന ഉടമയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഈ വാഹനം പയ്യന്നൂരിൽ നിന്നും രണ്ട് മാസംമുമ്പ്​ കളവുപോയി പൊലീസ് സ്​റ്റേഷനിൽ കേസ് രജിസ്​റ്റർ ചെയ്തതാണെന്ന് മനസ്സിലായി. തുടർന്ന് പയ്യന്നൂർ പൊലീസ് സ്​റ്റേഷനിലെ എസ്.ഐ മനോഹരനുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിച്ച് വാഹനം ഉടമസ്ഥ​െൻറ സാന്നിധ്യത്തിൽ പൊലീസിന് കൈമാറി.

കാസർകോട്​ ആർ.ടി.ഒ എൻഫോഴ്സ്മെൻറ് വിഭാഗം എം.വി.ഐമാരായ കൃഷ്ണകുമാർ, നിസാർ, എ.എം.വിമാരായ ജയരാജ് തിലക്, അരുൺ രാജ്, എം. സുധീഷ് എന്നിവർ വാഹന പരിശോധനക്ക്​ നേതൃത്വം നൽകി. എല്ലാ വാഹന ഉടമകളും അവരവരുടെ മൊബൈൽ നമ്പർ നിർബന്ധമായും സോഫ്റ്റ്‌വെയറിൽ അപ്ഡേറ്റ് ചെയ്യുന്നതുമൂലം ഇതുപോലുള്ള സാഹചര്യങ്ങളിൽ ഉടമസ്​ഥനുമായി ബന്ധപ്പെടാനും നിജസ്​ഥിതി മനസ്സിലാക്കാനും സാധ്യമാകുമെന്ന് എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ടി.എം. ജേഴ്സൺ അറിയിച്ചു.

Tags:    
News Summary - The vehicle stolen from Payyanur was abandoned at Kasargod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.