ലോൺ തട്ടിപ്പ്; യുവാവിന് യു.കെ. വിസ നഷ്ടമായി, രണ്ടു പേർക്കെതിരെ കേസ്
കാഞ്ഞങ്ങാട്: ചതിയിൽ കുടുങ്ങിയ യുവാവിന് യു.കെ. വിസ നഷ്ടമായി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. വിസക്കായി ലോണിന് അപേക്ഷിച്ച യുവാവിനാണ് ചതിയിൽ കുടുങ്ങി ജീവിതം വഴിമുട്ടിയത്. കോളിച്ചാൽ പതിനെട്ടാം മൈലിൽ കൊച്ചു കുന്നേൽ അനീഷ് തോമസാണ് (22) ചതിയിൽപ്പെട്ടത്. യുവാവിന്‍റെ പരാതിയിൽ കോട്ടയം സ്വദേശികളായ അശ്വിൻ അജിത്ത്, അനുപ് എന്നിവർക്കെതിരെയാണ് രാജപുരം പൊലീസ് കേസെടുത്തത്.
പ്രതികൾ നടത്തുന്ന സ്ഥാപനം വഴി യു.കെയിൽ ഉപരിപഠനത്തിനായി 16 ലക്ഷം രൂപ വായ്പ അപേക്ഷിച്ചിരുന്നു. ഇതിനായി പ്രോസസിങ് ഫീസായി കഴിഞ്ഞ നവംബറിൽ 72 500 രൂപ പ്രതികൾ വാങ്ങിയിരുന്നു. തുടർന്ന് 16 ലക്ഷം രൂപ വായ്പ പാസായതായി വ്യാജ രേഖയുണ്ടാക്കിയ പ്രതികൾ ഇത് യുവാവിന് അയച്ചു നൽകി. രേഖ വ്യാജമെന്നറിയാതെ യുവാവ് ഇത് യു.കെ. ഗവൺമെന്‍റിന് അയച്ചു കൊടുത്തു. ഇതോടെ യുവാവിന്‍റെ വിസ കാൻസൽ ചെയ്യപ്പെടുകയും പത്ത് വർഷത്തേക്ക് വിദേശത്തേക്ക് പോകാനാവാതെ വന്നെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.