നീ​ലേ​ശ്വ​രം കൊ​ഴു​ന്തി​ൽ നാ​ലാം​കു​ള​ങ്ങ​ര ശ്രീ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണം ന​ട​ന് ഭ​ണ്ഡാ​ര​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ

മോഷണം പോയ ഭണ്ഡാരങ്ങൾ റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ച നിലയിൽ

നീ​ലേ​ശ്വ​രം: കൊ​ഴു​ന്തി​ൽ നാ​ലാം​കു​ള​ങ്ങ​ര ശ്രീ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് ക​വ​ർ​ച്ച ചെ​യ്ത ഭ​ണ്ഡാ​ര​ങ്ങ​ൾ സ​മീ​പ​ത്തെ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സം​ഭ​വ​മ​റി​ഞ്ഞ് നീ​ലേ​ശ്വ​രം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ത​ക​ർ​ത്ത ഭ​ണ്ഡാ​രം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മോ​ഷ്ടി​ച്ച ശേ​ഷം ഭ​ണ്ഡാ​രം പൊ​ളി​ച്ച് പ​ണ​മെ​ടു​ത്താ​ണ് ഉ​പേ​ക്ഷി​ച്ച​ത്. നാ​ല് ചെ​മ്പ് ഭ​ണ്ഡാ​ര​ങ്ങ​ളും ഒ​രു സ്റ്റീ​ൽ ഭ​ണ്ഡാ​ര​വും അ​തി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വു​മാ​യാ​ണ് മോ​ഷ്ടാ​ക്ക​ൾ കൊ​ണ്ടു​പോ​യ​ത്. മു​പ്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യാ​ണ് ന​ഷ്ട​പെ​ട്ട​ത്.

ഫെ​ബ്രു​വ​രി 22ന് ​പു​ല​ർ​ച്ചെ മൂ​ന്ന​ര​ക്കും നാ​ലി​നും ഇ​ട​യി​ലാ​ണ് ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. ക്ഷേ​ത്ര​ത്തി​ന്റെ മു​ൻ​വാ​തി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​ട​ന്ന​ത്.

മോ​ഷ​ണ​ത്തി​നു​ശേ​ഷം പ്ര​തി​ക​ൾ റെ​യി​ൽ​വേ ട്രാ​ക്ക് വ​ഴി ര​ക്ഷ​പ്പെ​ട്ട​താ​യാ​ണ് പൊ​ലീ​സി​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ക്ഷേ​ത്ര​ത്തി​ലെ സി.​സി.​ടി വി ​ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി അ​ഞ്ചം​ഗ പ്ര​ത്യേ​ക സ്ക്വാ​ഡി​നെ രൂ​പ​വ​ത്ക​രി​ച്ചെ​ങ്കി​ലും പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

Tags:    
News Summary - Stolen treasures found abandoned near railway tracks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.