സാംബവിയും മകനും 

സാംബവി ചോദിക്കുകയാണ്...ഇനിയും ദരിദ്രയാകാൻ എന്തുചെയ്യണം?

ബേക്കൽ​: കോവിഡ്​ കാലമാണ്​, മകന്​ ​പണിയില്ല, എന്തെങ്കിലും കൊണ്ടുവരാൻ ഭർത്താവും ജീവിച്ചിരിപ്പില്ല. വീട്ടിനു മുന്നിലൂടെ ബി.പി.എൽ കാർഡുകാർ ഭക്ഷണ കിറ്റുകളും റേഷൻസാധനങ്ങളും ചുമന്നും കാറിലും കൊണ്ട​ുപോകു​േമ്പാൾ സാംബവി സ്വയം ചോദിച്ചു.

'ഇനിയും ദരിദ്രയാകാൻ ഞാൻ എന്തുചെയ്യണം'. വലിയ വീടുകളും മക്കൾ വിദേശത്തുമായി കഴിയുന്ന 'പാവപ്പെട്ടവർ' ദാരിദ്രരേഖക്ക്​​ താഴെയുള്ള ഗ്രാമത്തിൽ അജാനൂർ ഗ്രാമപഞ്ചായത്ത്​ മൂക്കൂട്​ വാർഡിലെ സാംബവി സർക്കാറി​െൻറ കണ്ണിൽ പണക്കാരിയാണ്​. അജാനൂർ പഞ്ചായത്തിലെ ചാമുണ്ഡിക്കുന്നിൽ 140ാമത്​ നമ്പർ റേഷൻ കടയിലെ ഉപഭോക്​താവാണ്​ 70 കഴിഞ്ഞ സാംബവി.

പഴക്കം ചെന്ന ഒാടിട്ട വീട്​. ചോർച്ച തടയാൻ പ്ലാസ്​റ്റിക്​ വിരിച്ചിരിക്കുകയാണ്​ മേൽക്കൂരയിൽ. ഭർത്താവ്​ ദാമോദരൻ മരിച്ച്​ ഒരുവർഷമായി. 40വയസ്സുകഴിഞ്ഞ മകൾ അവിവാഹിത. മകൻ മഹേഷ്​ കൂലിപ്പണിയെടുത്ത്​ കുടുംബം പോറ്റുന്നു. പ്രായമായ സാംബവിക്ക്​ ജോലിക്ക്​ പോകാനൊന്നും കഴിയില്ല. ദാരിദ്രരേഖക്ക്​​ താഴെയുള്ള പരിഗണന ലഭിക്കാൻ ഇനിയെന്ത്​ വേണമെന്നാണ്​ സാംബവി ചോദിക്കുന്നത്​. പഴയ കാർഡ്​ ബി.പി.എൽ ആയിരുന്നു. കൂലിപ്പണിക്കാരനായ മഹേഷിനെ സുഹൃത്ത്​ ഗൾഫ്​ കാണിക്കാൻ കൊണ്ടുപോയതുകാരണം സാംബവി ബി.പി.എല്ലിൽനിന്നും എ.പി.എൽ ആയി.

അതേ വാർഡിൽ ഒന്നിലധികം പേർ വിദേശത്ത്​ ജോലി ചെയ്യുന്ന കുടുംബങ്ങൾ, വാഹനമുള്ളവർ, ആയിരം ചതുരശ്ര അടി വിസ്​തീർണമുള്ളവർ എന്നിവർ ബി.പി.എൽ ആയി റേഷൻ ആനുകൂല്യങ്ങൾ വാങ്ങു​േമ്പാഴാണ്​ സാംബവിയെ ഗൾഫ്​ കുടുംബമായി മുദ്രകുത്തിയത്​.കോവിഡ്​ ആയതിനാൽ പ്രോ​േട്ടാകോൾ അനുവദിക്കാത്തതുകൊണ്ടാണ്​ തുടർ നടപടിയെടുക്കാത്തത്​.

അദാലത്ത്​ നടത്തിയുണ്ടാക്കിയ പട്ടികയിൽ സാംബവിയുണ്ട്​. 'സാംബവിയുടെ കാര്യം പരിഗണിക്കുന്നുണ്ട്​'- താലൂക്ക്​ സപ്ലൈ ഒാഫിസർ 'മാധ്യമ'ത്തോട്​ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.