Posted On
date_range Updated On
date_range അലാമിപ്പള്ളിയിൽ വീണ്ടും അപകടം
കാഞ്ഞങ്ങാട്: അലാമിപ്പള്ളിയിൽ രണ്ട് കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. ബുധനാഴ്ച രാവിലെ 9.30ഓടെയാണ് അപകടം.
പരിക്കേറ്റയാളെ നാട്ടുകാർ ഉടൻ ആശുപത്രിയിലേക്കുമാറ്റി. ഏറെനേരം ഗതാഗത തടസ്സം ഉണ്ടായി. പൊലീസെത്തി അപകടത്തിൽപെട്ട വാഹനങ്ങൾ നാട്ടുകാരുടെ സഹായത്തോടെ മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഇരുചക്ര വാഹനത്തിൽ കാറിടിച്ച് യുവാവ് മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിെൻറ നടുക്കം മാറുന്നതിനിടെയാണ് വീണ്ടും വാഹനാപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.