അജാനൂരിൽ ഇനി നൂറ് രൂപക്ക് ഡയാലിസിസ്
അജാനൂർ: അജാനൂരില് വൃക്കരോഗികള്ക്ക് ആശ്വാസമായി ഡയാലിസിസ് കേന്ദ്രം. ഗ്രാമീണ മേഖലയില് വൃക്കരോഗികള്ക്ക് ഗുണമേന്മയുള്ള ചികിത്സ സൗകര്യം ഉറപ്പാക്കുന്നതില് ശ്രദ്ധേയമായ ഇടപെടൽ നടത്തുന്നത് പഞ്ചായത്ത് ഡയാലിസിസ് കേന്ദ്രം വഴിയാണ്. പഞ്ചായത്ത് തലത്തില് സമഗ്ര സംവിധാനങ്ങളോടുകൂടിയ ഡയാലിസിസ് യൂനിറ്റ് സ്ഥാപിച്ച ജില്ലയിലെ ആദ്യ പഞ്ചായത്തെന്ന നേട്ടവും അജാനൂരിനുണ്ട്. ചിലവേറിയ ഡയാലിസിസ് സേവനം കേവലം 100 രൂപക്ക് രോഗികള്ക്ക് ഇവിടെ ലഭിക്കും.
ഹിന്ദുസ്ഥാന് എയറോനോട്ടിക്സ് ലിമിറ്റഡിന്റെ കോര്പറേറ്റ് സോഷ്യല് റെസ്പോണ്സിബിലിറ്റി ഫണ്ടില്നിന്നുള്ള 1.10 കോടി രൂപയും ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടും വിനിയോഗിച്ചാണ് കേന്ദ്രം സജ്ജമാക്കിയത്. ഡയാലിസിസിനാവശ്യമായ ഉപകരണങ്ങള് പൂര്ണമായും സി.എസ്.ആര് ഫണ്ടിലൂടെയാണ് സമാഹരിച്ചത്. അജാനൂര് കടപ്പുറത്തെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഒരു ഭാഗം നവീകരിച്ചാണ് ഡയാലിസിസ് യൂനിറ്റ് ഒരുക്കിയത്.
നിര്മാണ പ്രവൃത്തികള് നിര്മിതി കേന്ദ്രമാണ് നിര്വഹിച്ചത്. നവീകരണത്തിനായി ഗ്രാമപഞ്ചായത്ത് ഫണ്ടില്നിന്ന് എട്ട് ലക്ഷം രൂപ ചെലവഴിച്ചു. എട്ട് ഡയാലിസിസ് കിടക്കകളാണ് കേന്ദ്രത്തിലുള്ളത്. ഇതില് ഏഴെണ്ണം പ്രവര്ത്തനസജ്ജമാണ്. അടിയന്തര സാഹചര്യങ്ങളില് ഉപയോഗിക്കുന്നതിനായി ഒരു കിടക്ക മാറ്റിവെച്ചിട്ടുണ്ട്. നിലവില് നാല് രോഗികള് കേന്ദ്രത്തിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.
ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനായി 15 ലക്ഷം രൂപ ചെലവില് വാട്ടര് ട്രീറ്റ്മെന്റ് പ്ലാന്റും വൈദ്യുതി തടസ്സങ്ങള് മറികടക്കുന്നതിനായി ജനറേറ്റര് സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. ഡയാലിസിസ് ജീവനക്കാരുടെ വേതനം, ഡയാലിസിസ് കിറ്റുകള്, മറ്റ് അനുബന്ധ സാമഗ്രികള് എന്നിവയ്ക്കായി പഞ്ചായത്തിന്റെ തനത് ഫണ്ടില്നിന്ന് 14 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. വൃക്കരോഗികള്ക്ക് ഗുണമേന്മയുള്ള ചികിത്സ സ്വന്തം പ്രദേശത്ത് തന്നെ ലഭ്യമാക്കുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.