കേ​ളോ​ത്ത് ലോ​റി വീ​ട്ടു​മു​റ്റ​ത്തേ​ക്ക് മ​റി​ഞ്ഞ നി​ല​യി​ൽ

ദേശീയ പാതയിൽ നിന്ന്​ ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

കാ​ഞ്ഞ​ങ്ങാ​ട്: പു​ല്ലൂ​ർ കേ​ളോ​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്ന്​ ലോ​റി വീ​ട്ടു​മു​റ്റ​ത്തേ​ക്ക് മ​റി​ഞ്ഞു. കേ​ളോ​ത്തെ ശ്രീ​ധ​ര​ന്‍റെ വീ​ട്ടു​മു​റ്റ​ത്തേ​ക്കാ​ണ് ലോ​റി ത​ല കീ​ഴാ​യി മ​റി​ഞ്ഞ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10 മ​ണി​ക്കാ​ണ് അ​പ​ക​ടം. ലോ​ഡു​മാ​യി മാ​വു​ങ്കാ​ൽ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ടി​പ്പ​ർ ലോ​റി​യാ​ണ് 50 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്.

ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ ഡ്രൈ​വ​റെ​യ​ട​ക്കം ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ര​ണ്ടു​ദി​വ​സം ഇ​തേ ഭാ​ഗ​ത്ത് സി​മ​ന്‍റ് ലോ​ഡ് ക​യ​റ്റി​യ ലോ​റി മ​റി​ഞ്ഞി​രു​ന്നു.

Tags:    
News Summary - Lorry Plunges Into Backyard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.