പ്രതീകാത്മക ചിത്രം 

ഓപ്പറേഷൻ സ്പാ; കാഞ്ഞങ്ങാട്ട് എട്ടിടങ്ങളിൽ പരിശോധന

കാഞ്ഞങ്ങാട്: സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ സ്പായുടെ ഭാഗമായി കാഞ്ഞങ്ങാട്ടും പരിശോധന. എട്ട് മസാജിങ് കേന്ദ്രങ്ങളിലാണ് ഒരേ സമയം പരിശോധന നടന്നത് . കാഞ്ഞങ്ങാട് നഗരത്തിലും പരിസരത്തുമുള്ള നാല് സ്പാകളിൽ പൊലീസ് പരിശോധന നടത്തി. കാഞ്ഞങ്ങാട് ഭാഗത്ത് ഉള്ള നാല് റിസോർട്ടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നാല് സ്പാകളിലും പരിശോധന നടന്നു.

കാഞ്ഞങ്ങാട്, രാജപുരം, ചിറ്റാരിക്കാൽ, നീലേശ്വരം എസ്. ഐ മാരുടെ നേതൃത്വത്തിൽ ഒരേ സമയമായിരുന്നു പരിശോധന. സ്പായിലെ ഉത്തരേന്ത്യൻ സ്വദേശികളായ യുവതികളുടെ വിശദമായ വിവരങ്ങൾ ആരാഞ്ഞു. ഇവർക്ക് ആവശ്യമായ യോഗ്യതയുണ്ടോയെന്നും പരിശോധിച്ചു. സ്പാ നടത്തിപ്പുകാർക്ക് പൊലീസ് കർശന നിർദ്ദേശങ്ങൾ നൽകി.

Tags:    
News Summary - Operation Spa: Police Raid 8 Massage Centers in Kanhangad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.