നികുതി വെട്ടിച്ച് കടത്തിയ സ്വർണവും തേക്ക് ഉരുപ്പടികളും പിടികൂടി

കാസർകോട്​: ജില്ലയിൽ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് എൻഫോഴ്സ്മൻെറ് വിഭാഗം കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ വ്യത്യസ്ത സംഭവങ്ങളിലായി മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന സ്വർണവും തേക്ക്​ മര ഉരുപ്പടികളും പിടികൂടി. 43 ലക്ഷം രൂപ വിലവരുന്ന 880 ഗ്രാം സ്വർണവും നാലു​ ലോറികളിലായി രേഖകളുള്ള മറ്റു സാധനങ്ങളുടെ മറവിൽ സൂറത്തിൽനിന്നും കണ്ണൂർ ജില്ലയിലേക്ക് കടത്തുകയായിരുന്ന 15 ലക്ഷത്തിൽപരം രൂപ വിലവരുന്ന തേക്ക് മര ഉരുപ്പടികളുമാണ്​ കണ്ടെത്തിയത്​. നികുതി, പിഴ ഇനങ്ങളിൽ സ്വർണത്തിന്മേൽ 2,59,200 രൂപയും തേക്ക് ഉരുപ്പടികളിൻമേൽ 5,50,000 രൂപയും ഈടാക്കി. എൻഫോഴ്സ്മൻെറ് ​െഡപ്യൂട്ടി കമീഷണർ എ.വി. പ്രഭാകരൻ, സംസ്ഥാന നികുതി ഓഫിസർമാരായ മധു കരിമ്പിൽ, രമേശൻ കോളിക്കര, കൊളത്തൂർ നാരായണൻ, രാജേന്ദ്ര കുണ്ടാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ ഓഫിസർമാരായ സരീഷ്, സുധീഷ് മാങ്ങാട്, സ്വാമിനാഥൻ, ശശിധരൻ, ലാലു ലാസർ, പി.വി. ഷാജി, ചഞ്ചൽ ജോസ്, കെ.വി. സന്ദീപ്, രതീഷ, കെ. ജയകുമാർ, സതീശൻ, മാത്യു സെബാസ്​റ്റ്യൻ, എം. മുരളി, കെ. മോഹനൻ, മറ്റ് ജീവനക്കാരായ ടി.പി. പ്രമോദ്, അശോകൻ പള്ളിയത്ത്, കെ. രാജീവൻ, രതീഷ്, ഷൈജു, വാമന എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT