പയ്യന്നൂരിൽനിന്ന് വിജയിച്ച വി. കു​ഞ്ഞി​കൃ​ഷ്ണൻ കു​ടും​ബ​ത്തോടൊപ്പം

കന്നിമത്സരത്തിൽ ചരിത്രമെഴുതി വി. കുഞ്ഞികൃഷ്ണൻ

കണ്ണൂർ: തെരഞ്ഞെടുപ്പ് രംഗത്ത് ആദ്യമായി എത്തുകയും അത് ചരിത്രത്തിന്റെ ഭാഗമാക്കുകയുംചെയ്തു എന്നതാണ് പയ്യന്നൂരിൽനിന്ന് വി. കുഞ്ഞികൃഷ്ണന്റെ വിജയത്തെ പ്രസക്തമാക്കുന്നത്. സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതിയെ നയിച്ചിട്ടുണ്ടെങ്കിലും ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഇതാദ്യമാണ്. യു.ഡി.എഫ് പിന്തുണകൂടി നേടിയാണ് വിജയമെങ്കിലും താൻ ഇപ്പോഴും കമ്യൂണിസ്റ്റുകാരനാണ് എന്ന് അദ്ദേഹം പറയുന്നു.

ഒരു പോരാട്ടത്തിന്റെ ഭാഗമായാണ് മത്സരരംഗത്തിറങ്ങിയതെന്നും രംഗത്തിറങ്ങിയപ്പോൾ വലിയ സ്വീകാര്യതയാണ് ജനങ്ങൾ നൽകിയതെന്നും വി. കുഞ്ഞികൃഷ്ണൻ പറയുന്നു. യു.ഡി.എഫ് പിന്തുണയോടൊപ്പം എൽ.ഡി.എഫിൽനിന്ന് വലിയതോതിൽ പിന്തുണ ലഭിച്ചു. ഇത് രണ്ടുംകൂടി ചേർന്നതാണ് പയ്യന്നൂരിലെ വിജയം. യു.ഡി.എഫിന്റെ ഉന്നത നേതാക്കൾ പ്രചാരണത്തിനെത്തി. അതുകൊണ്ട് കൂട്ടായ്മയുടെ വിജയംകൂടിയാണിത് -കുഞ്ഞികൃഷ്ണൻ പറയുന്നു. സി.പി.എം തെറ്റുതിരുത്തണമെന്ന അണികളുടെ വികാരമാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്.കമ്യൂണിസ്റ്റുകാരെ മാത്രമാണ് ഇതുവരെ മണ്ഡലം വരിച്ചത്. ഈ തെരഞ്ഞെടുപ്പിലും കമ്യൂണിസ്റ്റുകാരനെ തന്നെയാണ് വിജയിപ്പിച്ചത് എന്ന് വോട്ടർമാർക്ക് വിശ്വസിക്കാം. തെരഞ്ഞെടുപ്പ് ഫലം വന്ന ഉടൻ നടത്തിയ പ്രതികരണത്തിൽ അദ്ദേഹം പറഞ്ഞു. പി.പി. കോമളവല്ലിയാണ് കുഞ്ഞികൃഷ്ണന്റെ ഭാര്യ. മക്കൾ: കല, കാവ്യ.

Tags:    
News Summary - V. Kunhikrishnan makes history in maiden competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.