ക​ണ്ണൂ​ർ പ​യ്യാ​മ്പ​ല​ത്ത് ക​ട​ലി​ൽ കാ​ണാ​താ​യ യു​വാ​വി​ന് വേ​ണ്ടി തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു

പ​യ്യാ​മ്പ​ല​ത്ത് തി​ര​യി​ൽ​പ്പെ​ട്ട് ഒ​രാ​ളെ കാ​ണാ​താ​യി; ര​ണ്ട് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി

ക​ണ്ണൂ​ര്‍: പ​യ്യാ​മ്പ​ല​ത്ത് ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ഒ​രാ​ളെ തി​ര​യി​ല്‍പ്പെ​ട്ട് കാ​ണാ​താ​യി. ര​ണ്ട് ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളെ ലൈ​ഫ് ഗാ​ര്‍ഡു​മാ​ര്‍ ചേ​ര്‍ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. കൊ​ട്ടി​യൂ​ർ ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ചു വ​ന്ന സം​ഘ​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് ര​ണ്ട് സ​മ​യ​ങ്ങ​ളി​ലാ​യി തി​ര​യി​ല്‍പ്പെ​ട്ട​ത്. ബം​ഗ​ളൂ​രു റൂ​റ​ൽ സ്വ​ദേ​ശി​ക​ളാ​യ നാ​ലം​ഗ സം​ഘ​ത്തി​ലെ സ​ന്തോ​ഷ് കു​മാ​റി (20)നെ​യാ​ണ് ക​ട​ലി​ല്‍ കാ​ണാ​താ​യ​ത്. സ​ന്തോ​ഷി​നൊ​പ്പം തി​ര​യി​ൽ​പ്പെ​ട്ട മ​നോ​ജി​നെ ലൈ​ഫ്ഗാ​ർ​ഡും തീ​ര​ദേ​ശ ‍പൊ​ലീ​സും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. പ​രി​ക്കേ​റ്റ മ​നോ​ജ്‌ ചി​കി​ത്സ​യി​ലാ​ണ്. രാ​വി​ലെ പൊ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ന് സ​മീ​പം മൈ​സൂ​രു​വി​ല്‍ നി​ന്നു​ള്ള എ​ട്ടം​ഗ​സം​ഘ​ത്തി​ലെ ചി​ര​ന്ത്ശ​ർ​മ(24) തി​ര​യി​ല്‍പ്പെ​ട്ടി​രു​ന്നു. ലൈ​ഫ് ഗാ​ര്‍ഡു​മാ​രാ​ണ് ചി​ര​ന്ത് ശ​ര്‍മ​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

അ​ഴീ​ക്ക​ൽ തീ​ര​ദേ​ശ പൊ​ലീ​സ്, ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ, ലൈ​ഫ് ഗാ​ർ​ഡു​ക​ൾ എ​ന്നി​വ​ർ മൂ​ന്ന് ബോ​ട്ടു​ക​ളി​ലാ​യി ഏ​റെ വൈ​കി​യും സ​ന്തോ​ഷ് കു​മാ​റി​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യു​ടെ സ​ഹാ​യ​വും തേ​ടി​യി​ട്ടു​ണ്ട്. വേ​ലി​യേ​റ്റ സ​മ​യ​മാ​യ​തി​നാ​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ല്‍ ക​ട​ല്‍ പ്ര​ക്ഷു​ബ്ദ​മാ​യി​രു​ന്നു. കൊ​ട്ടി​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം തു​ട​ങ്ങി​യ​തി​ന് ശേ​ഷം ക​ര്‍ണാ​ട​ക സ്വ​ദേ​ശി​ക​ള്‍ ധാ​രാ​ളം പ​യ്യാ​മ്പ​ല​ത്ത് എ​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. ലൈ​ഫ് ഗാ​ര്‍ഡു​മാ​ര്‍ അ​പാ​യ​സൂ​ച​ന ന​ല്‍കി​യാ​ലും മു​ന്ന​റി​യി​പ്പു​ക​ള്‍ അ​വ​ഗ​ണി​ച്ച് വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ ക​ട​ലി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ജി​ല്ല ക​ല​ക്ട​ര്‍ പി. ​വി​ഷ്ണു​രാ​ജാ​ണ് തെ​ര​ച്ചി​ലി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. വി​വ​രം​മ​റി​ഞ്ഞ് ടൂ​റി​സം മ​ന്ത്രി പി ​സി . വി​ഷ്ണു​നാ​ഥ്, ടി ​ഒ മോ​ഹ​ന​ൻ എം.​എ​ൽ.​എ, മേ​യ​ര്‍ പി. ​ഇ​ന്ദി​ര എ​ന്നി​വ​രും പ​യ്യാ​മ്പ​ല​ത്തെ​ത്തി​യി​രു​ന്നു.

Tags:    
News Summary - One person missing after being swept away by the sea in Payyambalam; two rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.