പാപ്പിനിശ്ശേരി: മാരക രാസലഹരിയായ എം.ഡി.എം.എയുമായി രണ്ടു പേർ പിടിയിൽ. പാപ്പിനിശ്ശേരി മെര്ളിവയല് കെ.സി ഹൗസിലെ കെ.സി. ഷാഹില്‍(23), പാപ്പിനിശ്ശേരി ഈന്തോട്ടിലെ ഓള്‍നിടിയന്‍ വീട്ടില്‍ ഒ. വിഷ്ണു (22) എന്നിവരാണ് പിടിയിലായത്. ആറ് ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
പാപ്പിനിശ്ശേരി, അഴിക്കോട്, ഇരിണാവ്, വേളപുരം, ധര്‍മ്മശാല, തളിപ്പറമ്പ് എന്നി സ്ഥലങ്ങളിലുള്ള സ്കൂള്‍, കോളജ് കുട്ടികളെ എം.ഡി.എം.എ വിൽപനക്ക് ഉപയോഗിക്കുന്നതാണ് ഇവരുടെ രീതി. തുരുത്തി മേഖലകളിലെ ആൾതാമസമില്ലാത്ത സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് രാസലഹരി സൂക്ഷിക്കുന്നത്. പാപ്പിനിശ്ശേരി എക്സൈസിന്റെ മാസങ്ങൾ നീണ്ട അന്വേഷണത്തിനു ശേഷമാണ് പ്രതികൾ വലയിലായത്. പ്രതികൾക്കെതിരേ നേരത്തേ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എക്സൈസ് ഇന്‍സ്പെക്ടര്‍ പി. സന്തോഷ് കുമാറും സംഘവും പാപ്പിനിശ്ശേരി തുരുത്തിയില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ എം.പി. സര്വ്വജ്ഞന്, പ്രിവന്റീവ് ഓഫിസര്‍ വി.പി. ശ്രീകുമാര്‍, സി. പങ്കജാക്ഷന്, പി.പി. രജിരാഗ്, സിവില്‍ എക്സൈസ് ഓഫിസര്‍ എഡ്വിന്. ടി ജയിംസ്, പി.എ. ജോജന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.