Posted On
date_range Updated On
date_range കൊങ്കണിൽ മണ്ണിടിഞ്ഞ് ട്രെയിൻ സർവിസ് മുടങ്ങി
കാസർകോട്: കൊങ്കൺ പാതയിൽ കുലശേഖരത്ത് റെയിൽവേ ട്രാക്കിലേക്ക് ഉരുൾപൊട്ടി മണ്ണിടിഞ്ഞുവീണു. വെള്ളിയാഴ്ച രാവിലെയാണ് പടീൽ കുലശേഖരത്ത് ട്രാക്കിലേക്ക് ഉരുൾപൊട്ടിയത്. ഇതുവഴിയുള്ള ട്രെയിനുകൾ സർവിസ് നിർത്തി.
രാവിലെ മംഗളൂരു- മുംബൈ മത്സ്യഗന്ധ എക്സ്പ്രസ് പുറപ്പെടില്ല. എല്ലാവണ്ടികളും വൈകുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. അപകടം നടന്നയുടൻ മണ്ണ് നീക്കം തുടങ്ങിയതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.