പാപ്പിനിശ്ശേരി-പിലാത്തറ മരണപാതയിൽനിന്ന്​ കരകയറ്റാൻ അധികൃതർ കനിയണം

പാ​പ്പി​നി​ശ്ശേ​രി: 21 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള പി​ലാ​ത്ത​റ-​പാ​പ്പി​നി​ശ്ശേ​രി കെ.​എ​സ്.​ടി.​പി റോ​ഡ് അ​പ​ക​ട​ങ്ങ​ളു​ടെ മ​ര​ണ​പാ​ത​യാ​കു​ന്നു. റോ​ഡ് ന​വീ​ക​രി​ച്ച് ഏ​ഴ് വ​ർ​ഷം പൂ​ർ​ത്തി​യാ​കു​മ്പോ​ഴേ​ക്കും ഇ​വി​ടെ 130 ഓ​ളം പേ​ർ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​താ​യാ​ണ് ക​ണ​ക്ക്. ആ​യി​ര​ത്തി​ലേ​റെ അ​പ​ക​ട​ങ്ങ​ളി​ലാ​യി ആ​യി​ര​ത്തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നൂ​റോ​ളം പേ​ർ ദു​രി​തം പേ​റു​ന്ന​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. 2018 ന​വം​ബ​ർ 24നാ​ണ് പി​ലാ​ത്ത​റ–​പാ​പ്പി​നി​ശ്ശേ​രി കെ.​എ​സ്.​ടി.​പി റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. എ​ന്നാ​ൽ, ന​വീ​ക​രി​ച്ച റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും തു​ട​ർ​ച്ച​യാ​യ​തോ​ടെ പാ​ത​യു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക ശ​ക്ത​മാ​വു​ക​യാ​ണ്.

ഏ​റ്റ​വും ഒ​ടു​വി​ൽ ക​ല്യാ​ശ്ശേ​രി സെ​ൻ​ട്ര​ൽ ക​രി​ക്കാ​ട്ട് മു​ത്ത​പ്പ​ൻ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ദ്വാ​ര​ക​യി​ൽ കാ​ങ്കോ​ട് നി​ർ​മ​ൽ​കു​മാ​ർ (64) ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു. മാ​താ​വി​നെ കാ​ണാ​ൻ അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ നി​ർ​മ​ൽ​കു​മാ​ർ സൗ​ദി​യി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​തേ പ്ര​ദേ​ശ​ത്ത് ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പും വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. സെ​പ്റ്റം​ബ​ർ 14ന് ​പ്ര​ഭാ​ത​സ​വാ​രി​ക്കി​ടെ ഗു​ഡ്സ് ഓ​ട്ടോ ഇ​ടി​ച്ച് ഇ​രി​ണാ​വ് സ്വ​ദേ​ശി കെ.​വി. ശ​ശി​ധ​ര​ൻ മ​രി​ച്ചി​രു​ന്നു. ഇ​രി​ണാ​വി​നും ക​ല്യാ​ശ്ശേ​രി–​ക​ണ്ണ​പു​രം പാ​ല​ത്തി​നു​മി​ട​യി​ൽ മാ​ത്രം ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ടെ വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ലാ​യി ഏ​ഴ് പേ​ർ മ​രി​ച്ച​താ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​മ്പോ​ഴും റോ​ഡി​ൽ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. റോ​ഡ് ന​വീ​ക​ര​ണ​ഘ​ട്ട​ത്തി​ൽ ത​ന്നെ ഡി​വൈ​ഡ​ർ ഉ​ൾ​പ്പെ​ടെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​രും വി​വി​ധ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും അ​വ​ർ പ​റ​യു​ന്നു. ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വ​ലി​യ തോ​തി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന പാ​ത​യി​ൽ അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​ച്ചു​വ​രു​ക​യാ​ണ്. ഓ​രോ അ​പ​ക​ട​വും കു​ടും​ബ​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ ത​ക​ർ​ക്കു​മ്പോ​ൾ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ന്ന​വ​രു​ടെ ജീ​വി​ത​വും ദു​രി​ത​ത്തി​ലാ​കു​ന്നു.

അ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും തു​ട​ർ​ക്ക​ഥ​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കെ.​എ​സ്.​ടി.​പി. റോ​ഡി​ൽ അ​ടി​യ​ന്ത​ര സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. ഇ​നി​യെ​ങ്കി​ലും അ​ധി​കൃ​ത​ർ ക​ണ്ണു​തു​റ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - Pilathara-Pappinissery K.S.T.P. Road collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.