ചെമ്പിലാലി സീനത്തിന്റെ വീടിന്റെ മതിലും ഇൻറർലോക്കും തകർന്നനിലയിൽ
കനത്തമഴയിൽ വീടിന്റെ കൂറ്റൻ മതിൽ തകർന്ന് നാശം
ഉരുവച്ചാൽ: കനത്തമഴയിൽ വീടിന്റെ കൂറ്റൻ മതിൽ തകർന്നു വീണു. ഉരുവച്ചാൽ- ശിവപുരം റോഡിൽ കക്കാട്ട് പറമ്പ് വാർഡിലെ മുതലാളിമുക്കിന് സമീപത്തെ ചെമ്പിലാലി സീനത്തിന്റെ വീടിന്റെ മതിലാണ് തകർന്നത്.
ഞായറാഴ്ച അർധരാത്രി ഒന്നോടെയാണ് കനത്തമഴയിൽ വീടിന്റെ കൂറ്റൻ മതിൽ തകർന്ന് സമീപത്തെ വീട്ടിലേക്ക് ഇടിഞ്ഞു താഴ്ന്നത്. എട്ടു മീറ്ററോളം ഉയരത്തിലുള്ള മതിലാണ് 20 മീറ്ററോളം നീളത്തിൽ തകർന്നത്. സീനത്തിന്റെ വീട്ടുമതിലിനൊപ്പം വീട്ടുമുറ്റത്ത് പാകിയ ഇൻറർലോക്ക് അടക്കം ഇടിഞ്ഞു താഴേക്കു പതിച്ചു. കല്ലും മണ്ണും ഇടിഞ്ഞുവീണു
തൊട്ടടുത്ത ഹമീദിന്റെ വീടിന്റെ കിണറിനും വീടിനും കേടുപാടുകൾ സംഭവിച്ചു. വിവരം അറിഞ്ഞു മാലൂർ പൊലീസും മട്ടന്നൂരിൽനിന്ന് അഗ്നിശമന വിഭാഗവും സ്ഥലത്തെത്തിയിരുന്നു. മതിൽ അടക്കം തകർന്നതിനാൽ വീട്ടുകാരെ അടുത്ത ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിക്കുകയായിരുന്നു. മാലൂർ പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.