മ​മ്മൂ​ട്ടി, ര​മ​ണി ടീ​ച്ച​ർ

പ്രായം തടസ്സമായില്ല; 77ാം വയസ്സിൽ ബിരുദധാരികളായി മമ്മൂട്ടിയും രമണിയും

പെ​രി​ങ്ങ​ത്തൂ​ർ: 77ാം വ​യ​സ്സി​ൽ ച​രി​ത്ര​ത്തി​ൽ ബി​രു​ദ​ധാ​രി​ക​ളാ​യി മാ​റി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് പെ​രി​ങ്ങാ​ടി പോ​സ്റ്റ് ഓ​ഫി​സി​ന് സ​മീ​പം പ്ല​സ​ൻ​റ് വി​ല്ല​യി​ൽ മ​മ്മൂ​ട്ടി​യും അ​ണി​യാ​ര​ത്തെ വ​ലി​യ പ​റ​മ്പ​ത്ത് ര​മ​ണി​യും. പ്രാ​യം പ​ഠ​ന​ത്തി​ന് ത​ട​സ്സ​മ​ല്ലെ​ന്ന് സ്വ​ന്തം ജീ​വി​ത​ത്തി​ലൂ​ടെ തെ​ളി​യി​ച്ച ഇ​വ​ർ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി.​എ ഹി​സ്റ്റ​റി പ​രീ​ക്ഷ​യി​ലാ​ണ് അ​റു​പ​ത് ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ർ​ക്കോ​ടെ വി​ജ​യം കൊ​യ്ത​ത്. ര​ണ്ടു​പേ​രും ഒ​ന്നി​ച്ചാ​ണ് ബി​രു​ദ​ക്ലാ​സി​ൽ പ​ഠി​ച്ച​ത്. വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ ഔ​പ​ചാ​രി​ക കാ​ല​ഘ​ട്ടം പി​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും അ​റി​വ് നേ​ടാ​നു​ള്ള അ​ട​ങ്ങാ​ത്ത ആ​ഗ്ര​ഹം കൈ​വി​ടാ​തെ​യാ​ണ് ഇ​രു​വ​രും പ​ഠ​നം തു​ട​ർ​ന്ന​ത്. വ​ലി​യ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് നി​ര​വ​ധി ചെ​റു​പ്പ​ക്കാ​ർ​ക്കൊ​പ്പം പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.

കൂ​ത്തു​പ​റ​മ്പ് അ​ക്കാ​ദ​മി കോ​ള​ജി​ലെ അ​ധ്യാ​പ​ക​ൻ പ​വി​ത്ര​ന്റെ ചി​ല സി​ല​ബ​സ് ടി​പ്പു​ക​ളും ചി​ട്ട​യാ​യ പ​ഠ​ന​വും ഇ​വ​ർ​ക്ക് പ്ര​ചോ​ദ​ന​മാ​യി. പ്ര​ധാ​ന​മാ​യും ഞാ​യ​റാ​ഴ്ച​ക​ളി​ലാ​യി​രു​ന്നു ക്ലാ​സ്. മ​മ്മൂ​ട്ടി എ​സ്.​എ​സ്.​എ​ൽ.​സി പ​ഠ​ന​ശേ​ഷം പോ​ളി​ടെ​ക്നി​ക്കി​ൽ പ​ഠി​ച്ച​ശേ​ഷം ജോ​ലി​ക്കാ​യി വി​ദേ​ശ​ത്തേ​ക്ക് പോ​യി. ദീ​ർ​ഘ​കാ​ലം കു​വൈ​ത്ത് ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​നി​ൽ ജോ​ലി​ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്. പ​ഠി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ൽ തു​ട​ർ​സാ​ക്ഷ​ര​താ​പ​ദ്ധ​തി​യി​ൽ ചേ​ർ​ന്നു. ന​ല്ല മാ​ർ​ക്കോ​ടെ പ്ല​സ് ടു ​പാ​സാ​യി. ഭാ​ര്യ ജ​മീ​ല​യും അ​ഞ്ച് മ​ക്ക​ളും പ​ഠ​ന​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി. 2025ൽ ​ഇ​ഗ്നോ​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ബി​രു​ദം നേ​ടി​യി​രു​ന്നു.

ക​ഴി​ഞ്ഞ​ത​വ​ണ എ​ൽ​എ​ൽ.​ബി പ്ര​വേ​ശ​ന​പ​രീ​ക്ഷ​യെ​ഴു​തി ജ​യി​ച്ചു. മൂ​വാ​റ്റു​പു​ഴ കോ​ള​ജി​ൽ ചേ​രാ​നാ​യി ഫീ​സ​ട​ച്ചെ​ങ്കി​ലും പി​ന്നീ​ട് ഉ​പേ​ക്ഷി​ച്ചു. ഇ​പ്പോ​ൾ ശ്രീ​നാ​രാ​യ​ണ ഓ​പ​ൺ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ഡി​സ്റ്റ​ൻ​സാ​യി എം.​എ ഇം​ഗ്ലീ​ഷി​ന് അ​ഡ്മി​ഷ​നെ​ടു​ത്തി​ട്ടു​ണ്ട്. അ​ണി​യാ​ര​ത്തെ വ​ലി​യ​പ​റ​മ്പ​ത്ത് ര​മ​ണി ടീ​ച്ച​ർ ചൊ​ക്ലി ഉ​പ​ജി​ല്ല​യി​ലെ ഒ​ള​വി​ലം നോ​ർ​ത്ത് എ​ൽ.​പി സ്കൂ​ളി​ൽ​നി​ന്ന് 2004ലാ​ണ് വി​ര​മി​ച്ച​ത്. തു​ട​ർ​ന്ന് പ​ഠി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ൽ തു​ട​ർ​സാ​ക്ഷ​ര​താ പ​ദ്ധ​തി​യി​ൽ ചേ​ർ​ന്നു. മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച് പ്ല​സ് ടു ​വി​ജ​യി​ച്ച ര​മ​ണി​ക്ക് പാ​നൂ​ർ ന​ഗ​ര​സ​ഭ​യു​ടെ ആ​ദ​ര​വും ല​ഭി​ച്ചു.

ബി​രു​ദ​പ​ഠ​നം മൂ​ന്നാം സെ​മ​സ്റ്റ​റി​ലെ​ത്തി​യ​പ്പോ​ൾ ക​ടു​ത്ത പ​നി വ​ന്ന് മാ​സ​ങ്ങ​ളോ​ളം വി​ശ്ര​മി​ക്കേ​ണ്ടി​വ​ന്നു. പ​രീ​ക്ഷ​യെ​ഴു​താ​ൻ ക​ഴി​യാ​തെ​വ​ന്ന​പ്പോ​ൾ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കി പി​ഴ​യ​ട​ച്ച് വീ​ണ്ടും പ​ഠ​ന​വ​ഴി​യി​ലെ​ത്തി. എ​ല്ലാ സെ​മ​സ്റ്റ​റു​ക​ളു​മെ​ഴു​തി​യാ​ണ് ബി​രു​ദം നേ​ടി​യ​ത്. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ പ​ര​പ്പ​യി​ൽ വാ​സു​മാ​സ്റ്റ​ർ. നാ​ല് ആ​ൺ മ​ക്ക​ളും കു​ടും​ബ​വും പ​ഠ​ന​ത്തി​ന് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കി. ഇ​നി ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​ന് ചേ​ര​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം.

Tags:    
News Summary - people graduated at the age 77

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.