പ​യ്യ​ന്നൂ​രി​ൽ നെ​ൽ​കൃ​ഷി​ക്ക് വെ​ള്ളം ന​ന​ക്കു​ന്ന ക​ർ​ഷ​ക

കട്ടച്ചൂട്; ആശങ്കയുടെ കരിനിഴൽ

ക​ണ്ണൂ​ർ: ഒ​ന്നു​കി​ൽ ക​ന​ത്ത മ​ഴ​യും നാ​ശ​വും. അ​ല്ലെ​ങ്കി​ൽ കൊ​ടും ചൂ​ട്. ഇ​താ​ണ് ഏ​റ​ക്കു​റെ ന​മ്മു​ടെ നാ​ട്ടി​ലെ ഇ​പ്പോ​ഴ​ത്തെ കാ​ലാ​വ​സ്ഥ. ഡാ​മു​ക​ളി​ലും തോ​ടു​ക​ളി​ലും പു​ഴ​ക​ളി​ലു​മെ​ല്ലാം ജ​ല​നി​ര​പ്പ് താ​ഴ്ന്നു​തു​ട​ങ്ങി. പ​വ​ർ ക​ട്ട് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. ചി​ങ്ങ​മാ​സം ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന അ​വ​സ്ഥ. ക​ന്നി​യി​ൽ കൊ​ടും ചൂ​ട് തു​ട​ങ്ങി. ഇ​നി ആ​കെ​യു​ള്ള പ്ര​തീ​ക്ഷ തു​ലാ​മ​ഴ​യി​ലാ​ണ്. തു​ലാ​മാ​സ​വും തു​ണ​ച്ചി​ല്ലേ​ൽ നാ​ടി​ന്റെ അ​വ​സ്ഥ അ​തി​ഗു​രു​ത​ര​മാ​വു​മെ​ന്നു​റ​പ്പ്. കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​ത്തി​ൽ ജി​ല്ല​യു​ടെ കാ​ർ​ഷി​ക​മേ​ഖ​ല നേ​രി​ടു​ന്ന​ത് വ​ൻ പ്ര​തി​സ​ന്ധി​യാ​ണ്.

നെ​ല്ല്, ക​വു​ങ്ങ്, തെ​ങ്ങ്, കു​രു​മു​ള​ക്, റ​ബ​ർ, വാ​ഴ, ക​പ്പ, പ​ച്ച​ക്ക​റി തു​ട​ങ്ങി​യ കൃ​ഷി​ക​ളെ​ല്ലാം ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്. കൃ​ഷി​യി​റ​ക്കി​യ​വ​ർ വെ​ള്ള​മി​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​വും നി​ല​വി​ലു​ണ്ട്. നെ​ൽ​കൃ​ഷി​ക്കു​പോ​ലും വെ​ള്ളം ന​ന​ക്കേ​ണ്ട അ​വ​സ്ഥ​യു​ണ്ട് പ​ല​യി​ട​ത്തും. മ​റ്റു വി​ള​ക​ളു​ടെ കാ​ര്യ​വും വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ പ്ര​തി​സ​ന്ധി​യി​ലാ​ണ്.

രോ​ഗ ബാ​ധ വേ​റെ​യും. പ​ച്ച​ക്ക​റി​ക്കും പ​ഴ​ത്തി​നും കു​രു​മു​ള​കി​നു​മൊ​ക്കെ ന​ല്ല വി​ല ല​ഭി​ക്കു​ന്ന സ​മ​യ​ത്താ​ണ് ഈ ​സ്ഥി​തി. ശീ​ത​കാ​ല​ത്തു തു​ട​ങ്ങേ​ണ്ട കാ​ബേ​ജ്, കോ​ളി​ഫ്ല​വ​ർ, കാ​ര​റ്റ്, ബീ​റ്റ്റൂ​ട്ട് കൃ​ഷി​യും ഇ​ക്കു​റി ചെ​യ്യാ​നാ​കു​മോ​യെ​ന്ന് ഒ​രു​റ​പ്പു​മി​ല്ല. കാ​ല​വ​ർ​ഷ​ത്തി​ലു​ണ്ടാ​യ കൃ​ഷി നാ​ശം വേ​റെ. അ​തി​നു പു​റ​മെ​യാ​ണ് ക​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും കൊ​ടും​ചൂ​ടും വി​ള​ക​ളെ ബാ​ധി​ക്കു​ന്ന​ത്.

അ​ട​യ്ക്ക പൊ​ഴി​ച്ചി​ൽ

ക​വു​ങ്ങി​ന് വെ​ള്ള​മി​ല്ലാ​താ​യ​തോ​ടെ രോ​ഗ​ബാ​ധ​യും അ​ട​ക്ക​പൊ​ഴി​ച്ചി​ലും വ്യാ​പ​ക​മാ​യി. നേ​ര​ത്തേ ശ​ക്ത​മാ​യ മ​ഴ​യും നി​ല​വി​ൽ കൊ​ടും​ചൂ​ടും വ​ന്ന​തോ​ടെ മൂ​പ്പെ​ത്താ​തെ അ​ട​യ്ക്ക കൊ​ഴി​ഞ്ഞു വീ​ഴു​ന്ന​ത് സ​ങ്ക​ട​ത്തോ​ടെ നോ​ക്കി​നി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ക​ർ​ഷ​ക​ർ. ശ​ക്ത​മാ​യ മ​ഴ​യി​ൽ മേ​ൽ​മ​ണ്ണ് ഒ​ലി​ച്ചു​പോ​യ​തി​നാ​ൽ പൊ​ട്ടാ​സ്യം, കാ​ൽ​സ്യം എ​ന്നി​വ മ​ണ്ണി​ൽ​നി​ന്ന് ന​ഷ്ട​മാ​യ​താ​ണ് കാ​യ പൊ​ഴി​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ് കൃ​ഷി വ​കു​പ്പ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. മ​ഹാ​ളി പോ​ലു​ള്ള രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ചാ​ണ് നേ​ര​ത്തേ അ​ട​യ്ക്ക പൊ​ഴി​ഞ്ഞി​രു​ന്ന​ത്. നി​ല​വി​ലെ കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം കൂ​ടു​ത​ൽ വി​ള നാ​ശ​മാ​ണു​ണ്ടാ​ക്കു​ന്ന​ത്.

ക​റു​ത്ത പൊ​ന്നി​നും ര​ക്ഷ​യി​ല്ല

വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ കു​രു​മു​ള​കു​ക​ൾ പോ​ലും കൊ​ഴി​യു​ക​യും ചെ​ടി​ക​ൾ വാ​ടി​പ്പോ​കു​ന്ന​തും വ​ലി​യ പ്ര​ശ്‌​ന​മാ​യി മാ​റി​യി​ട്ടു​ണ്ട് . ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ണ്ണൊ​ലി​ച്ചു​പോ​യ​തും ത​ട​ത്തി​ൽ വെ​ള്ളം​നി​ന്ന് ചെ​ടി​യു​ടെ വേ​ര് ചീ​ഞ്ഞ​തു​മാ​ണ് തി​രി​ച്ച​ടി​യാ​യ​ത്. ന​ല്ല വി​ല​യു​ണ്ടെ​ങ്കി​ലും കാ​ലാ​വ​സ്ഥ ച​തി​ച്ച​ത് കു​രു​മു​ള​ക് ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​യെ​യാ​ണ്.

പൊ​ൻ​ക​തി​ർ കൊ​യ്യാ​നാ​കു​മോ?

അ​ടു​ത്ത കാ​ല​ത്തൊ​ന്നു​മി​ല്ലാ​ത്ത വി​ധം കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​യ മാ​റ്റം നെ​ൽ​കൃ​ഷി​ക്കും തി​രി​ച്ച​ടി​യാ​വു​ക​യാ​ണ്. ക​തി​രെ​ല്ലാം പ​തി​രാ​കു​മോ​യെ​ന്നാ​ണ് നെ​ൽ​ക​ർ​ഷ​ക​രു​ടെ പേ​ടി. ക​തി​രു വി​രി​യു​ന്ന സ​മ​യ​മാ​ണി​ത്. പാ​ട​ങ്ങ​ളി​ൽ വെ​ള്ളം കു​റ​ഞ്ഞ​തോ​ടെ പൊ​ൻ​ക​തി​ർ എ​ത്ര​മാ​ത്ര​മു​ണ്ടാ​വു​മെ​ന്ന​തും ഒ​ക്ടോ​ബ​റി​ൽ കൊ​യ്യാ​നാ​വു​മോ​യെ​ന്നു​മു​ള്ള ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ. നി​ല​വി​ൽ ന​ല്ല ഒ​രു മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ അ​ത് നെ​ൽ​കൃ​ഷി​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​വു​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

മ​ഴ​യി​ൽ നി​ലം​പ​തി​ച്ച് വാ​ഴ

ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും മ​ല​യോ​ര മേ​ഖ​ല​യി​ല​ട​ക്കം വാ​ഴ ക​ർ​ഷ​ക​ർ​ക്ക് വ​ൻ തി​രി​ച്ച​ടി​യാ​ണു​ണ്ടാ​യ​ത്. വാ​യ്പ​യെ​ടു​ത്തും ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്തും വാ​ഴ കൃ​ഷി​യി​റ​ക്കി​യ​വ​ർ കു​ല​ച്ച വാ​ഴ​ക​ൾ ഏ​റെ​യും കാ​റ്റി​ൽ നി​ലം​പ​തി​ച്ച​പ്പോ​ൾ ക​ണ്ണീ​രൊ​ഴു​ക്കു​ക​യാ​യി​രു​ന്നു. ബാ​ക്കി​യാ​യ വാ​ഴ​ക​ൾ​ക്ക് മ​ണ്ണൊ​ലി​ച്ചു​പോ​യ​തി​നാ​ൽ നി​ല​നി​ൽ​പ്പി​ല്ലാ​താ​യി. നേ​ന്ത്ര​നും ഞാ​ലി​പ്പൂ​വ​നു​മൊ​ക്കെ ന​ല്ല വി​ല​യു​ണ്ടെ​ങ്കി​ലും കൊ​ടു​ക്കാ​ൻ ഇ​ല്ല. പ​ച്ച​ക്കാ​യ​ക്കും വാ​ഴ​യി​ല​ക്കും വാ​ഴ ചു​ണ്ടി​നും ഉ​ൾ​പ്പെ​ടെ മാ​ർ​ക്ക​റ്റി​ൽ ന​ല്ല വി​ല​യു​ണ്ട്. പു​റ​മെ നി​ന്നാ​ണ് ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും വാ​ഴ​ക്കു​ല​ക​ൾ എ​ത്തു​ന്ന​ത്. വെ​ള്ള​മി​ല്ലെ​ങ്കി​ൽ പു​തു​താ​യി വാ​ഴ കൃ​ഷി തു​ട​ങ്ങാ​നും ക​ഴി​യി​ല്ല.

ഉ​ൽപാ​ദ​നം കു​റ​ഞ്ഞ് റ​ബ​ർ

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം റ​ബ്ബ​റി​നും തി​രി​ച്ച​ടി​യാ​വു​ക​യാ​ണ്. മി​ക​ച്ച പാ​ൽ ല​ഭി​ക്കേ​ണ്ടു​ന്ന സ​മ​യ​മാ​യി​ട്ടും അ​തു​ണ്ടാ​യി​ല്ല. കാ​ലം തെ​റ്റി​യ മ​ഴ​യും നി​ല​വി​ലെ കൊ​ടും​ചൂ​ടും റ​ബ​റി​​െന്റ പാ​ലു​ത്പാ​ദ​ന​ത്തെ ബാ​ധി​ച്ചു. ഇ​ല​കൊ​ഴി​ച്ചി​ലും വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. പാ​ൽ കു​റ​ഞ്ഞ​തോ​ടെ ടാ​പ്പിം​ഗ് കൂ​ലി​ക്കും വ​ള പ്ര​യോ​ഗ​ത്തി​നും ത​ന്നെ വ​രു​മാ​നം തി​ക​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

വെ​യി​ലേ​റ്റു വാ​ട​ല്ലേ.......

കൊ​ടും ചൂ​ടി​ൽ പു​റ​ത്തി​റ​ങ്ങാ​നാ​നാ​വു​ന്നി​ല്ലെ​ന്ന് തൊ​ഴി​ലാ​ളി​ക​ളും യാ​ത്ര​ക്കാ​രും. ചൂ​ടി​ന്റെ തീ​വ്ര​ത​യേ​റി​യ​തോ​ടെ പ​ക​ൽ പ​റ​യ​ത്ത് പു​റ​ത്തു പോ​കു​ന്ന​വ​രും ജോ​ലി ചെ​യ്യു​ന്ന​വ​രു​മെ​ല്ലാം ആ​ശ​ങ്ക​യി​ലാ​ണു​ള്ള​ത്. സൂ​ര്യാ​ത​പ സാ​ധ്യ​ത പോ​ലും നി​ല​വി​ലു​ണ്ട്. വ​യ​ലു​ക​ളി​ലും ചെ​ങ്ക​ൽ പ​ണ​ക​ളി​ലും റോ​ഡ് ടാ​റിം​ഗി​നും കെ​ട്ടി​ട നി​ർ​മ്മാ​ണ​ത്തി​ലും ഉ​ൾ​പ്പെ​ടെ പ​ണി​യെ​ടു​ക്കു​ന്ന​വ​രാ​ണ് ചൂ​ടി​ൽ വ​ലി​യ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്.

Tags:    
News Summary - drought

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.