കാട്ടുപന്നി ശല്യം; അയ്യൻകുന്നിൽ നടപടി ശക്തമാക്കി

ഇ​രി​ട്ടി: അ​യ്യ​ൻ​കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വ​ന്യ​ജീ​വി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ അം​ഗീ​കൃ​ത ഷൂ​ട്ട​ർ​മാ​രു​ടെ യോ​ഗം വി​ളി​ച്ചു.

കാ​ട്ടു​പ​ന്നി ശ​ല്യം കു​റ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു യോ​ഗം. ക​ഴി​ഞ്ഞ ദി​വ​സം ആ​റ​ളം പ​ഞ്ചാ​യ​ത്തി​ൽ വീ​ട്ടി​ന​ടു​ത്ത് കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടു​പ​ന്നി​യു​ടെ കു​ത്തേ​റ്റ് വീ​ട്ട​മ്മ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വ​നം വ​കു​പ്പി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ന്നി​ക​ൾ​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി ക​ടു​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി.

പ​ഞ്ചാ​യ​ത്തി​ലെ അം​ഗീ​കൃ​ത ഷൂ​ട്ട​ർ​മാ​രാ​യ 13 പേ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും ഇ​റ​ങ്ങി വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു കൊ​ല്ലു​ന്ന​തി​നും ശേ​ഷം വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​വ​യെ നി​യ​മാ​നു​സൃ​തം സം​സ്‌​ക​രി​ക്കു​ന്ന​തി​നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് നി​ർ​ദ്ദേ​ശം ന​ൽ​കി. യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മി​നി വി​ശ്വ​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് കെ.​സി. ചാ​ക്കോ, സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ മേ​രി റെ​ജി, ജോ​സു കു​ഞ്ഞ് ത​ട​ത്തി​ൽ, മേ​ഴ്‌​സി മ​രി​യ, അം​ഗ​ങ്ങ​ളാ​യ ടോ​മി സൈ​മ​ൺ, ഷി​ബോ അ​ഗ​സ്റ്റി​ൻ, അ​നീ​ഷ് കെ. ​പോ​ൾ, ഷി​ൻ ജോ​സ​ഫ്, ബി​ജു ജോ​സ​ഫ്, ബി​ന്ദു ഷാ​ജി, റീ​ന ബോ​ബി, ഷ​മീ​ന ബാ​ബു, എം. ​രാ​ജേ​ഷ്, ലൈ​ലാ​മ്മ മാ​ത്യു, അ​നു​പ​മ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി. ​അ​ശ്വി​ൻ , സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ സി. ​സു​നി​ൽ കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Wild boar menace; action intensified in Ayyankunnu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.