Posted On
date_range Updated On
date_range കണ്ണൂർ-കൂത്തുപറമ്പ് റൂട്ടിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം
കണ്ണൂർ: മൂന്നാംപാലം പുനർനിർമാണത്തിന്റെ ഭാഗമായി കണ്ണൂർ-കൂത്തുപറമ്പ് റൂട്ടിൽ ചൊവ്വാഴ്ച മുതൽ ഗതാഗത നിയന്ത്രണം. കണ്ണൂരിൽനിന്ന് കൂത്തുപറമ്പിലേക്ക് വരുന്ന ചരക്കുവാഹനങ്ങളും നീളം കൂടിയ വാഹനങ്ങളും ചാല സ്‌കൂൾ ഭാഗത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചാല-തന്നട-പൊതുവാച്ചേരി-ആർ.വി മെട്ട-മൂന്നുപെരിയ വഴി കണ്ണൂർ -കൂത്തുപറമ്പ് റോഡിൽ പ്രവേശിക്കണം. കൂത്തുപറമ്പിൽനിന്ന് കണ്ണൂരിലേക്ക് വരുന്ന വാഹനങ്ങൾ മൂന്നുപെരിയയിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പാറപ്രം-മേലൂർക്കടവ് -കാടാച്ചിറവഴി കണ്ണൂരിലേക്ക് പോകണം. മറ്റു വാഹനങ്ങൾക്ക് മൂന്നാംപാലത്തെ സമാന്തര റോഡ് വഴി പോകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.