മഠം ഭാഗത്തെ ടാറിങ് പൂർത്തിയായ ദേശീയപാത

സമരം നിർത്തുന്നു; അടിപ്പാതക്ക് പകരം മേൽപാലം

എ​ട​ക്കാ​ട്: അ​ടി​പ്പാ​ത​ക്കു​വേ​ണ്ടി നാ​ലു​മാ​സ​ത്തി​നു മു​ക​ളി​ലാ​യി തു​ട​രു​ന്ന പ​ന്ത​ൽ​കെ​ട്ടി സ​മ​രം നി​ർ​ത്തു​ന്നു. അ​ടി​പ്പാ​ത​ക്ക് പ​ക​രം പാ​ത​ക്ക് മു​ക​ളി​ലൂ​ടെ മേ​ൽ​പാ​ലം പ​രി​ഗ​ണി​ക്കാ​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം.​പി അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം.

ജി​ല്ല ക​ല​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ, പ്രോ​ജ​ക്റ്റ് ഓ​ഫി​സ​ർ പു​നി​ൽ കു​മാ​ർ എ​ന്നി​വ​രു​ടെ കൂ​ടെ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി ന​ൽ​കി​യ എം.​പി​യു​ടെ ഉ​റ​പ്പി​ന്റെ ഫ​ല​മാ​യാ​ണ് സ​മ​രം നി​ർ​ത്തു​ന്ന​തെ​ന്ന് സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ബ്ലോ​ക്ക് രൂ​പ​ത്തി​ലു​ള്ള അ​ടി​പ്പാ​ത​യെ​ങ്കി​ലും വേ​ണ​മെ​ന്ന ആ​വ​ശ്യം സ​മ​ര​ക്കാ​ർ മു​ന്നോ​ട്ട് വെ​ച്ചെ​ങ്കി​ലും റോ​ഡു​പ​ണി​യു​ടെ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ ഇ​ത് പ​രി​ഗ​ണി​ക്കാ​ൻ സാ​ങ്കേ​തി​ക ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന് പ്രോ​ജ​ക്റ്റ് ഓ​ഫി​സ​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. എ​ങ്കി​ലും ഇ​തി​ന്റെ രൂ​പ​രേ​ഖ ത​യാ​റാ​ക്കി ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് അ​യ​ച്ചു​കൊ​ടു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ഗ​സ്റ്റ് 14 മു​ത​ൽ ഈ ​ആ​വ​ശ്യ​മു​യ​ർ​ത്തി ന​ട​ത്തു​ന്ന സ​മ​രം 140 ദി​വ​സം പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്.

തീ​രു​മാ​നം വ​ന്ന​തോ​ടെ തി​ങ്ക​ളാ​ഴ്ച സ​മ​ര​പ്പ​ന്ത​ലി​ൽ ആ​ഘോ​ഷ വി​രു​ന്നൊ​രു​ക്കി സ​മ​രം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. നി​ല​വി​ൽ യൂ​ത്തി​നും എ​ഫ്.​സി.​ഐ​ക്ക് മു​ന്നി​ലും കു​ളം​ബ​സാ​റി​ലു​മു​ള്ള അ​ടി​പ്പാ​ത നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ റോ​ഡ് നി​ർ​മാ​ണം ത​ട​ഞ്ഞു ന​ട​ത്തി​യ സ​മ​രം അ​റ​സ്റ്റി​ലും സം​ഘ​ർ​ഷ​ത്തി​ലും ക​ലാ​ശി​ച്ചി​രു​ന്നു. പി​ന്നീ​ട് പൊ​ലീ​സി​ന്റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് നി​ർ​മാ​ണ​ത്തി​ന് ത​ട​സ്സ​മി​ല്ലാ​ത്ത രൂ​പ​ത്തി​ൽ പ​ന്ത​ൽ​കെ​ട്ടി സ​മ​രം ആ​രം​ഭി​ച്ച​ത്.

എ​ഫ്.​സി.​ഐ​യു​ടെ ഭാ​ഗം മു​ത​ൽ മു​ഴ​പ്പി​ല​ങ്ങാ​ട് മാ​ഹി ബൈ​പാ​സ് ആ​രം​ഭി​ക്കു​ന്ന​യി​ടം വ​രെ​യു​ള്ള റോ​ഡി​ന്റെ ടാ​റി​ങ് ക​ഴി​ഞ്ഞു. ഇ​വി​ടെ റോ​ഡി​നി​രു​വ​ശ​വും നി​ർ​മി​ക്കു​ന്ന സു​ര​ക്ഷ​ഭി​ത്തി​യു​ടെ നി​ർ​മാ​ണം മാ​ത്ര​മാ​ണി​നി ബാ​ക്കി​യു​ള്ള​ത്.

News Summary - Stopping the strike-A flyover instead of an underpass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.