രാത്രി വൈകിയും

നടന്ന മത്സരം

ആദ്യദിനം സമയക്രമം തെറ്റി; വെള്ളംകുടിച്ച് സംഘാടകർ

കണ്ണൂർ: ജില്ല സ്കൂൾ കായികമേളയിൽ ആദ്യദിനം തന്നെ സമയക്രമം പാലിക്കാനാകാതെ വെള്ളംകുടിച്ച് സംഘാടകർ. ത്രോ മത്സരങ്ങൾക്ക് സർക്കാർ സുരക്ഷ മുൻകരുതൽ ഏർപ്പെടുത്തിയതോടെ തീരുമാനിച്ചതിലും ഏറെ വൈകിയാണ് മത്സരങ്ങൾ തുടങ്ങിയത്.

ത്രോ മത്സരങ്ങൾ അരങ്ങേറുമ്പോൾ ഗ്രൗണ്ടിൽ മറ്റു മത്സരങ്ങൾ പാടില്ലെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ റവന്യൂ കായിക മേളയിലും ഓരോ മത്സരങ്ങളും മണിക്കൂറുകളോളം വൈകിയാണ് പൂർത്തിയാക്കിയത്.

2018ൽ കോട്ടയത്ത് നടന്ന സംസ്ഥാന കായിക മേളയിൽ ഹാമർ ത്രോ മത്സരത്തിനിടയിൽ വിദ്യാർഥി പരിക്കേറ്റ് മരണപ്പെട്ടതോടെയാണ് പുതിയ സുരക്ഷ ക്രമീകരണം ഏർപ്പെടുത്തിയത്. ആദ്യദിനം 20 ഇനങ്ങൾ പൂർത്തിയാക്കാനാണ് തീരുമാനിച്ചിരുന്നത്.

സമയം വളരെ വൈകിയതോടെ രണ്ട് ഇനങ്ങൾ മാറ്റിവെച്ചു. കൂടാതെ രാത്രി ഇരുട്ടിയാണ് ബാക്കി ഇനങ്ങൾ പൂർത്തിയാക്കിയത്. മത്സരങ്ങൾ വൈകിയതിലും മാറ്റിവെച്ചതിലും പ്രതിഷേധിച്ചാണ് മത്സരാർഥികളും കൂടെവന്ന അധ്യാപകരും രക്ഷിതാക്കളും മടങ്ങിയത്.

Tags:    
News Summary - sports meet-The schedule was wrong on the first day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.