കണ്ണൂർ: നിലവിലുള്ള പൊലീസ് അസോസിയേഷന്റെ കാലാവധി തീരും മുമ്പ് പുതിയ തെരഞ്ഞെടുപ്പ് നടത്താൻ നീക്കം. ഇതിനായി അസോസിയേഷന് ബൈലോ ഭേദഗതി വരുത്തുമെന്നാണ് വിവരം. നിലവിലുള്ള സംസ്ഥാന അസോസിയേഷനും ജില്ല കമ്മിറ്റികളും എല്‍.ഡി.എഫ് അനുകൂലികളുടെ കൈവശമാണ്. ഭരണമാറ്റത്തോടെ പല ജില്ല കമ്മറ്റികളുടെയും പ്രവര്‍ത്തനം മന്ദീഭവിച്ചിരിക്കുകയാണ്. അസോസിയേഷന് ഭാരവാഹികളെ പൊലീസ് ജില്ല ആസ്ഥാനത്ത് നിന്ന് മാറ്റിയിട്ടുണ്ട്. പകരം യു.ഡി.എഫ് അനുകൂലികളായ പൊലീസുകാരെ എസ്.പി ഓഫിസിലും പൊലീസ് ആസ്ഥാനത്തും ഇതിനകം നിയമിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ വര്‍ഷം തന്നെ അസോസിയേഷന് തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. സാധാരണ അസോസിയേഷന് തെരഞ്ഞെടുപ്പ് രണ്ട് വര്‍ഷത്തില്‍ ഒരിക്കലാണ് നടക്കാറുള്ളത്. അതുപ്രകാരം അടുത്ത വര്‍ഷമാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. അതുവരെ കാത്തുനില്‍ക്കേണ്ടതില്ലെന്നാണ് യു.ഡി.എഫ് അനുകൂലികളുടെ തീരുമാനം.
നിലവില്‍ ഗ്രേഡ് എസ്.ഐമാര്‍ പൊലീസ് അസോസിയേഷനില്‍ അംഗമല്ല. ഇവര്‍ പൊലീസ് ഓഫിസേഴ്സ് അസോസിയേഷന് അംഗങ്ങളാണ്. ഇത് മാറ്റി ഗ്രേഡ് എസ്.ഐമാരെ പൊലീസ് അസോസിയേഷനില്‍ അംഗങ്ങളാക്കി ബൈലോ ഭേദഗതി ചെയ്യാനും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.