ചുരം പാതയിലെ മണ്ണും പാറയും നീക്കിയില്ല

പേ​രാ​വൂ​ർ: ത​ല​ശ്ശേ​രി-​ബാ​വ​ലി റോ​ഡി​ലെ നെ​ടും​പൊ​യി​ൽ-​പേ​ര്യ ചു​ര​ത്തി​ൽ റോ​ഡി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ണ മ​ണ്ണും കൂ​റ്റ​ൻ പാ​റ​ക്ക​ല്ലു​ക​ളും ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും പൂ​ർ​ണ​മാ​യി നീ​ക്കം ചെ​യ്യാ​തെ അ​ധി​കൃ​ത​ർ. 29ാം മൈ​ലി​ൽ നാ​ലാം ഹെ​യ​ർ​പി​ൻ വ​ള​വി​ന് സ​മീ​പ​മാ​ണ് മ​ണ്ണും പാ​റ​ക്ക​ല്ലു​ക​ളും ഇ​പ്പോ​ഴും റോ​ഡി​ൽ കി​ട​ക്കു​ന്ന​ത്. അ​പ​ക​ട​സാ​ധ്യ​ത നി​ല​നി​ൽ​ക്കു​മ്പോ​ഴും റോ​ഡ് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​ത് യാ​ത്ര​ക്കാ​രി​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് ഒ​ന്നി​ന് രാ​ത്രി​യി​ലാ​ണ് ചു​ര​ത്തി​ലെ റോ​ഡി​ലേ​ക്ക് മ​ണ്ണും കൂ​റ്റ​ൻ പാ​റ​ക്ക​ല്ലു​ക​ളും ഇ​ടി​ഞ്ഞു​വീ​ണ​ത്. മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി റോ​ഡി​ന്റെ ഒ​രു​വ​ശ​ത്തു​നി​ന്ന് മാ​ത്ര​മാ​ണ് മ​ണ്ണും പാ​റ​ക്ക​ല്ലു​ക​ളും നീ​ക്കം ചെ​യ്ത​ത്. എ​ന്നാ​ൽ, റോ​ഡി​ൽ​നി​ന്ന് ഇ​വ പൂ​ർ​ണ​മാ​യി മാ​റ്റാ​ത്ത​തി​നാ​ൽ ഇ​ടി​ഞ്ഞ ഭാ​ഗ​ത്ത് ഇ​പ്പോ​ഴും ഒ​റ്റ​വ​ശ​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​മാ​ണ് ന​ട​ക്കു​ന്ന​ത്.

ഇ​രു​ദി​ശ​ക​ളി​ൽ​നി​ന്നും വാ​ഹ​ന​ങ്ങ​ൾ ഒ​രേ​സ​മ​യം എ​ത്തി​യാ​ൽ ഒ​രു വാ​ഹ​നം ക​ട​ന്നു​പോ​കു​ന്ന​തു​വ​രെ മ​റു​വ​ശ​ത്തു​ള്ള വാ​ഹ​ന​ത്തി​ന് കാ​ത്തു​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ബ​സു​ക​ളും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ദി​വ​സ​വും ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന പാ​ത​യി​ലാ​ണ് ഈ ​ദു​ര​വ​സ്ഥ. ക​ണ്ണൂ​ർ-​വ​യ​നാ​ട് യാ​ത്ര​ക്കു​ള്ള പ്ര​ധാ​ന ഗ​താ​ഗ​ത പാ​ത​ക​ളി​ലൊ​ന്നാ​യ ചു​ര​ത്തി​ൽ ഗ​താ​ഗ​ത ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്ന ത​ര​ത്തി​ൽ മ​ണ്ണും പാ​റ​യും കി​ട​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രെ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. പാ​റ​ക​ളി​ൽ വി​ള്ള​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ സ്ഥ​ല​ത്ത് വീ​ണ്ടും മ​ണ്ണി​ടി​യാ​നു​ള്ള സാ​ധ്യ​ത​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ചു​ര​ത്തി​ലെ പാ​റ​ക​ളി​ൽ വി​ള്ള​ലു​ക​ൾ രൂ​പ​പ്പെ​ട്ട നി​ല​യി​ലാ​ണെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. മ​ഴ ശ​ക്ത​മാ​യാ​ൽ മ​ണ്ണും പാ​റ​ക​ളും വീ​ണ്ടും റോ​ഡി​ലേ​ക്ക് പ​തി​ക്കാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല.

Tags:    
News Summary - Soil and Rocks on Pass Path Not Removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.