അഗ്നിശമന വിഭാഗം തീ കെടുത്തുന്നു
യൂസ്ഡ് കാർ സ്ക്രാപ്പ് സ്ഥാപനത്തിൽ വൻ തീപിടിത്തം ലക്ഷണങ്ങളുടെ നഷ്ടം
മട്ടന്നൂർ: കൂരൻമുക്കിൽ യൂസ്ഡ് കാർ സ്ക്രാപ്പ് സ്ഥാപനത്തിൽ വൻ തീപിടിത്തം. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം. കൂരൻമുക്ക് -വട്ടക്കയം റോഡിൽ പ്രവർത്തിക്കുന്ന പാലോട്ടുപള്ളി സ്വദേശി അഷ്‌കറിന്റെ ഉടമസ്ഥതയിലുള്ള എ.എസ്.ആർ യൂസ്ഡ് കാർ സ്ക്രാപ്പ് സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന് സമീപത്തായി പഴയ കാറുകൾ പൊളിച്ച സ്ക്രാപ്പുകൾ സൂക്ഷിച്ച സ്ഥലത്താണ് തീപിടിത്തമുണ്ടായത്.
കാറിന്റെ മുൻ ഭാഗത്തെ ബോഡികളും മറ്റു സാധനങ്ങളും കത്തി നശിച്ചു. മട്ടന്നൂരിൽ നിന്ന് സ്റ്റേഷൻ ഓഫിസർ പുരുഷോത്തമന്റെ നേതൃത്വത്തിൽ രണ്ടു യൂനിറ്റ് അഗ്‌നി ശമന വിഭാഗവും ഇരിട്ടി സ്റ്റേഷൻ ഫയർ ഓഫിസർ ഉണ്ണികൃഷണന്റെ നേതൃത്വത്തിൽ രണ്ടു യൂനിറ്റ് അഗ്‌നി ശമന വിഭാഗവും എത്തിയാണ് തീയണച്ചത്. തീ കെട്ടിടത്തിലേക്ക് പടർന്നു പിടിക്കുന്നതിന് മുമ്പേ തീ കെടുത്താനായത് വൻ ദുരന്തം ഒഴിവാക്കി. ഉച്ച സമയത്തുണ്ടായ തീപിടിത്തം നാട്ടുകാരിൽ പരിഭാന്ത്രി പരത്തി. തീപിടിത്തത്തിൽ ലക്ഷണങ്ങളുടെ നാശ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.