മാട്ടൂലിൽ 33 കെ.വി സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സ്ഥലം കെ.എസ്.ഇ.ബി അധികൃതർ പരിശോധിക്കുന്നു

മാട്ടൂലിൽ സ്ഥലം ലഭ്യമായാൽ 33 കെ.വി സബ്സ്റ്റേഷൻ

പഴയങ്ങാടി: മേഖലയിലെ രൂക്ഷമായ വോൾട്ടേജ് ക്ഷാമത്തിനും അനുബന്ധ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരമായി മാട്ടൂലിൽ 33 കെ.വി സബ് സ്റ്റേഷൻ സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം മാട്ടൂൽ പഞ്ചായത്തിന്റെ സഹകരണത്തോടെ കെ.എസ്.ഇ.ബി പരിശോധിച്ചു തുടങ്ങി.

പദ്ധതിക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് കെ.എസ്.ഇ.ബി. മാട്ടൂൽ പ്രദേശത്തെ വൈദ്യുതി പ്രതിസന്ധി ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീർ ബി. മാട്ടൂലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പ്രതിനിധി സംഘം വൈദ്യുതി മന്ത്രിയേയും ഉയർന്ന ബോർഡ് ഉദ്യോഗസ്ഥരെയും നേരിൽ കണ്ട് ചർച്ച നടത്തിയതിന്റെ തുടർച്ചയായാണ് സ്ഥല പരിശോധനയടക്കമുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചത്.

സ്ഥലം ലഭ്യമായാൽ അനുബന്ധ പ്രവർത്തനങ്ങളുമായി കെ.എസ്.ഇ.ബി തുടർ നടപടികൾ ആരംഭിക്കും. സബ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനായി 50 സെന്റ് മുതൽ ഒരു ഏക്കർ വരെയുള്ള സ്ഥലമാണ് പരിഗണിക്കുന്നത്. പഞ്ചായത്തിന്റെ കൈവശം നിലവിൽ ഇതിന് അനുയോജ്യമായ സ്ഥലം ലഭ്യമല്ലാത്ത സാഹചര്യത്തിൽ, സ്വകാര്യ വ്യക്തികളിൽ നിന്ന് സ്ഥലം കണ്ടെത്താനാണ് ശ്രമം.

ഗതാഗത സൗകര്യമുള്ളതും തണ്ണീർത്തടം, തീരദേശ പരിപാലന പരിധി എന്നിവയിൽ ഉൾപ്പെടാത്തതുമായ സ്ഥലമാണ് പദ്ധതിക്കാവശ്യം. അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള ചുമതല കണ്ണൂർ ട്രാൻസ്മിഷൻ സർക്കിൾ കാര്യാലയത്തിലെ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർക്ക് നൽകിയിട്ടുണ്ട്.

Tags:    
News Summary - 33 KV Substation Planned in Mattul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.