വ്യാജരേഖ ചമച്ച് 6,930രൂപ തട്ടി: കണ്ണൂരിൽ അധ്യാപകന് കഠിനതടവ്
തലശ്ശേരി: വ്യാജരേഖ നിർമ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ കേസിൽ കണ്ണൂരിൽ അസിസ്റ്റന്റ് പ്രഫസർക്ക് രണ്ട് വർഷം കഠിനതടവും പിഴയും ശിക്ഷ. കണ്ണൂർ സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിലെ ഫിസിക്സ് വിഭാഗം മുൻമേധാവിയും സിൻഡിക്കേറ്റ് അംഗവുമായ ഡോ. എൻ.കെ. ദീപക്കിനാണ് രണ്ട് വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചത്. തലശ്ശേരി വിജിലൻസ് കോടതിയാണ് 18 വർഷത്തിനുശേഷം കേസിൽ വിധി പ്രസ്താവിച്ചത്.
2008 ആഗസ്റ്റ് - സെപ്റ്റംബർ കാലയളവിൽ പയ്യന്നൂർ കാമ്പസിൽ താൽക്കാലിക അധ്യാപകനെ നിയമിക്കണമെന്ന ഡോ. ദീപക് നിർദേശം സർവകലാശാല അംഗീകരിച്ചിരുന്നു. തുടർന്ന് വിനോദ് കുമാർ എന്ന പേരിൽ വ്യാജരേഖയും വ്യാജവിലാസവും ഉണ്ടാക്കി താൽകാലിക അധ്യാപകനാണെന്ന് കാണിച്ച് ഒപ്പിട്ട്, രണ്ടു മാസത്തെ ദിവസവേതന തുകയായ 6,930 രൂപ ഇദ്ദേഹം കൈപ്പറ്റുകയായിരുന്നു.
ഇതേക്കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ 2008ലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. 18 വർഷത്തെ വിചാരണക്ക് ശേഷം വിജിലൻസ് കോടതി വിധി പ്രസ്താവിക്കുകയായിരുന്നു. വിവിധ വകുപ്പുകളിലായി വിധിച്ച തടവുശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.