കണ്ണൂര്‍: പള്ളിക്കുന്ന് സ്വദേശിനിയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഒമ്പത് ലക്ഷം രൂപ ഓണ്‍ലൈന്‍ വഴി തട്ടിയെടുത്ത ഉത്തര്‍പ്രദേശ് സ്വദേശി പിടിയിൽ. എസ്.ബി.ഐ ബാങ്ക് ഉദ്യോഗസ്ഥന് എന്ന വ്യാജേന പരാതിക്കാരിയുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ച് യൂസര്‍ ഐ.ഡി , പാസ്വേഡ് എന്നിവ കൈക്കലാക്കിയായിരുന്നു തട്ടിപ്പ്.
മിര്‍ജാപുര്‍ സ്വദേശി പ്രവീണ്‍ കുമാറാണ് കണ്ണൂര്‍ ടൗണ്‍ പൊലീസിെൻറ പിടിയിലായത്. കൂട്ടുപ്രതികളായ രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. ഉത്തര്‍പ്രദേശിലെ അറോറ പൊലീസിെൻറ സഹായത്തോടെ മാവോവാദി കേന്ദ്രത്തില്‍നിന്നാണ് കണ്ണൂർ പൊലീസ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.