ചിത്രവർത്തമാനം

പയ്യന്നൂർ: ലളിതകല അക്കാദമി ആർട്ട്‌ ഗാലറിയിൽ നടക്കുന്ന ഒറൂണ്ട് ചിത്രപ്രദർശനത്തിന്റെ ഭാഗമായി ഗാലറി പരിസരത്ത് നടന്നു. ഒറൂണ്ടിന്റെ നാല് കലാകാരന്മാർ പയ്യന്നൂരിലെ കലാപ്രവർത്തകരുമായി ചിത്രവഴികൾ വിശദീകരിക്കുന്ന പരിപാടിയായിരുന്നു വർത്തമാനം. പുരോഗമന കലാസാഹിത്യ സംഘം പയ്യന്നൂർ ടൗൺ യൂനിറ്റ് ഭാരവാഹികൾ, കാഞ്ഞങ്ങാട് ആസ്ഥാനമായ 'നമ്മൾ' കൂട്ടായ്മയുടെ പ്രവർത്തകർ, സംഗീത കൂട്ടായ്മയായ ആറ്റുവഞ്ചിയിലെ അംഗങ്ങൾ എന്നിവരെക്കൂടാതെ പയ്യന്നൂരിലേ കലാസ്നേഹികളും പരിപാടിയുടെ ഭാഗമായി. വിനോദ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു. ആർ. മുരളീധരൻ, കവയിത്രി സി.പി. ശുഭ, കെ.വി. പ്രശാന്ത് കുമാർ, ചിത്രകാരന്മാരായ വിനോദ് അമ്പലത്തറ, പ്രസാദ് കാനത്തുങ്കാൽ, സചീന്ദ്രൻ കാറഡുക്ക, രതീഷ് കക്കാട് തുടങ്ങിയവർ സംസാരിച്ചു. ടി.വി. ചന്ദ്രൻ സ്വാഗതവും വി.പി. ഹരിദാസ് നന്ദിയും പറഞ്ഞു. ചിത്രവർത്തമാനത്തിന് ഊർജം പകരാൻ കൃത്യമായ ഇടവേളകളിൽ പാട്ടും സംഗീതവും ഉണ്ടായിരുന്നു. ചിത്രങ്ങളുടെ വ്യത്യസ്‌തതകൊണ്ട് ശ്രദ്ധേയമായിമാറിയ ഒറൂണ്ട് ചിത്രപ്രദർശനം ബുധനാഴ്ച വരെ തുടരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.