കുടുംബസംഗമം

ശ്രീകണ്ഠപുരം: കരിമ്പിൽ കുടുംബാംഗങ്ങളുടെ പത്താം വർഷ സംഗമം മടമ്പത്ത് നഗരസഭാധ്യക്ഷ ഡോ.കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. മടമ്പം ഫൊറോന വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ട് അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ക്യാപ്റ്റൻ ചാക്കോ കരിമ്പിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഫാ. അനൂപ് കരിമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീപുരം സ്കൂൾ രക്ഷാധികാരി ഫാ. ലൂക്ക് കരിമ്പിൽ, ശ്രീകണ്ഠപുരം പ്രസ് ഫോറം പ്രസിഡന്‍റ്​ പി. മനൂപ്, ജോസ് കരിമ്പിൽ, കെ.പി. ചാക്കോ എന്നിവർ സംസാരിച്ചു. മികച്ച പരീക്ഷ വിജയം നേടിയവരെയും വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെയും മുതിർന്നവരെയും മറ്റും ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.