ആദരിച്ചു

ആദരിച്ചു പാനൂർ: കണ്ണംവെള്ളി ഫ്രൻഡ്‌സ് വായനശാല ആൻഡ്​ ഗ്രന്ഥാലയം എ.കെ.ജി മന്ദിരം കണ്ണംവെള്ളിയുടെ ആഭിമുഖ്യത്തിൽ സന്നദ്ധപ്രവർത്തകരെയും ആശാവർക്കരെയും ആദരിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.കെ. റിഷ്ണ ഉപഹാരം നൽകി. പാനൂർ നഗരസഭ കൗൺസിലർ ഷീബ കണ്ണമ്പ്രാത്ത് അധ്യക്ഷത വഹിച്ചു. സന്നദ്ധപ്രവർത്തകർക്ക് സി. പത്മനാഭൻ മാസ്​റ്റർ ഓണക്കോടി നൽകി. ആദിൽ അബ്ബാസ്, വിപിൻ പറമ്പത്ത്, അവിനാഷ്, സജിത, സി.എച്ച്. ആദർശ്, എം. ബിബിൻ, ഇ.ടി.കെ. സുബീഷ്, മനീഷ് കണ്ണംവെള്ളി, ഇ.ടി.കെ. ബാബു എന്നിവരെയാണ് ആദരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.