സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷംപാനൂർ: കടവത്തൂർ പുഞ്ചിരി കലാകായിക വേദിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന സൈക്കിൽ റൈഡ് സംഘടിപ്പിച്ചു. 75 കിലോമീറ്റർ ദൂരം സൈക്കിളിൽ സഞ്ചരിച്ച് കടവത്തൂർ ടൗണിൽ സമാപിച്ചു. സമാപനം ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഷിനിത്ത് പാട്യം ഉദ്ഘാടനം ചെയ്തു. പുഞ്ചിരി കലാകായികവേദി പ്രസിഡൻറ് സജീവൻ ഇടവന അധ്യക്ഷത വഹിച്ചു. കല്ലിക്കണ്ടി എൻ.എ.എം കോളജ് എൻ.സി.സി യൂനിറ്റി​ൻെറ നേതൃത്വത്തിൽ 'ആസാദി കാ അമൃത് മഹോത്സവ്' സംഘടിപ്പിച്ചു. രാഷ്​ട്രനിർമാണത്തിൽ ദേശീയോദ്ഗ്രഥനവും എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. കെ.കെ. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. എൻ.സി.സി ഓഫിസർ ഡോ. എ.പി. ഷമീർ അധ്യക്ഷത വഹിച്ചു. പുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചെണ്ടയാട് പ്രിയദർശിനി ഗ്രൗണ്ടിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ജവഹർ ബാൽ മഞ്ച് ജില്ല ചെയർമാൻ സി.വി.എ. ജലീൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ കെ.പി. രാമചന്ദ്രൻ പതാക ഉയർത്തി. കടവത്തൂർ ടൗൺ യൂത്ത് കോൺഗ്രസി​ൻെറ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സി.സി.സി ജനറൽ സെക്രട്ടറി കെ.പി. സാജു പതാക ഉയർത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.