നിൽപുസമരം

നിൽപുസമരം ചൊക്ലി: ഒളവിലം, ചൊക്ലി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ചൊക്ലി പ്രൈമറി ഹെൽത്ത്‌ സൻെററിന് മുന്നിൽ നിൽപുസമരം നടത്തി. കോവിഡ് പ്രതിരോധ വാക്‌സിൻ നൽകുന്നതിൽ രാഷ്​ട്രീയ ഇടപെടലുകൾ കാരണം അർഹതപ്പെട്ടവർക്ക് കൃത്യസമയത്ത് ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ്​ ഒളവിലം പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മുന്നിൽ നിൽപുസമരം നടത്തിയത്​. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സി.ടി. സജിത്ത് ഉദ്ഘാടനം ചെയ്തു. ഒളവിലം മണ്ഡലം പ്രസിഡൻറ്​ എം.പി. പ്രമോദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ സെക്രട്ടറി പി. ഭരതൻ, ടി.പി. വസന്ത, ആർ.വി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു. പി. അശോകൻ, ചൊക്ലി മണ്ഡലം പ്രസിഡൻറ്​ എം. ഉദയൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.