സ്കോളർഷിപ്

സ്കോളർഷിപ് പാനൂർ: കടവത്തൂർ പി.കെ.എം ഹയർസെക്കൻഡറി സ്കൂൾ നാല് പതിറ്റാണ്ട് പൂർത്തിയാകുന്ന അവസരത്തിൽ മിടുക്കരായ വിദ്യാർഥികൾക്കായി പഠന സ്കോളർഷിപ് പദ്ധതി ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. എട്ട്​, ഒമ്പത്​,10 ക്ലാസുകളിലെ 15 വീതം വിദ്യാർഥികളാണ് സ്കോളർഷിപ്പിന് അർഹത നേടുക. എട്ടാം ക്ലാസിലെ വിദ്യാർഥികൾക്കായി നടത്തുന്ന പരീക്ഷയിലൂടെയാണ് 15 പേരെ തിരഞ്ഞെടുക്കുന്നത്. ഇവർക്ക് പത്താം ക്ലാസ് വരെ സ്കോളർഷിപ് നൽകും. പൊട്ടങ്കണ്ടി ഫേമിലിയും പി.കെ.എം ഹയർസെക്കൻഡറി സ്കൂളും സംയുക്തമായാണ് പദ്ധതി തുടങ്ങുന്നത്​. വാർത്തസമ്മേളനത്തിൽ മാനേജർ പി.പി.എ. സലാം, ഹെഡ്മാസ്​റ്റർ വി. വത്സൻ, സ്​റ്റാഫ് സെക്രട്ടറി എം.പി. ജാഫർ, സീനിയർ അസി. സി.എച്ച്. ഇസ്മായിൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.