newആറളം ഫാം പുനരധിവാസ മേഖല:ആദിവാസികൾ സ്വന്തമായി നിർമിക്കുന്ന വീടുകൾക്ക് പണം ലഭിക്കുന്നില്ലെന്ന് പരാതി

വിവിധ ജില്ലകളിൽനിന്നായി 2,500 ഓളം ആദിവാസി കുടുംബങ്ങളെയാണ് ആറളത്ത് പുനരധിവസിപ്പിച്ചത് പേരാവൂർ: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ ആദിവാസികൾ സ്വന്തമായി നിർമിക്കുന്ന വീടുകൾക്ക് പണം ലഭിക്കുന്നില്ലെന്ന് പരാതി. ആദിവാസി ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി തുടങ്ങി കടക്കെണിയിലായ കുടുംബങ്ങളാണ് തങ്ങൾക്ക് പണം നൽകാതെ അധികൃതർ അവഗണിച്ചതായ പരാതിയുമായി രംഗത്തെത്തിയത്. പദ്ധതി പ്രകാരം ആറ് ലക്ഷം രൂപ വീതമാണ് വീടുകൾക്കായി അനുവദിച്ചത്. ഇതുപ്രകാരം തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് കരാറുകാർ വീട് നിർമാണം ഏറ്റെടുത്ത് നടത്തിയിരുന്നു. കരാറുകാർക്ക് പണം മുടങ്ങാതെ ലഭിച്ചിട്ടും ഭവന നിർമാണം സ്വന്തം നിലയിൽ നടത്തിയ കുടുംബങ്ങൾക്ക് പണം ലഭിച്ചില്ലെന്നാണ് പരാതി. ഫാമി​ൻെറ വിവിധ ബ്ലോക്കുകളിലായി ഇത്തരത്തിൽ നൂറിലധികം വീടുകൾ യഥാസമയം ഫണ്ട് ലഭിക്കാത്തതിനാൽ മുടങ്ങിക്കിടക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്​. ആദിവാസി പുരധിവാസ മിഷ​ൻെറ മേൽനോട്ടത്തിലാണ് ആറളത്തെ കുടുംബങ്ങളുടെ വീടുകളുടെ നിർമാണം നടക്കുന്നത്. സംസ്ഥാനത്തി​ൻെറ വിവിധ ജില്ലകളിൽ നിന്നായി 2,500 ഓളം ആദിവാസി കുടുംബങ്ങളെയാണ് ആറളത്ത് ഒരേക്കർ ഭൂമി വീതം നൽകി പുനരധിവസിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.