ആറളത്തെ കാട്ടാനകളില്‍നിന്ന് സംരക്ഷിക്കല്‍: മന്ത്രിമാരുടെ സാന്നിധ്യത്തില്‍ യോഗം

ആറളം: ആറളം ഫാമിലെ വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി മന്ത്രിമാരുടെ നേതൃത്യത്തില്‍ യോഗം.മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, എം.വി ഗോവിന്ദന്‍ എ.കെ ശശീന്ദ്രന്‍, എം.എല്‍.എമാരായ കെ.കെ ശൈലജ, സണ്ണി ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍വെച്ചാണ് മന്ത്രിമാര്‍ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുന്നത്. വനം, പൊതുമരാമത്ത്, പട്ടിക വര്‍ഗ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ വിദഗ്ധ സമിതിയും മന്ത്രിമാര്‍ക്കൊപ്പം ആറളത്തെത്തിയിട്ടുണ്ട്.

ആനമതില്‍, സൗരോര്‍ജ വേലി തുടങ്ങി വിവിധ തരത്തില്‍ വന്യജീവി ആക്രമണങ്ങള്‍ തടയുന്ന പദ്ധതികളാണ് ആറളത്ത് പരിഗണനയിലുള്ളത്. അടുത്തിടെ ആറളം ഫാമില്‍ ചെത്തു തൊഴിലാളി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - minister meet at Aralam Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.