ബൈക്കിലെത്തിയ അജ്ഞാതസംഘം വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്നു; ഭാര്യക്കും പരിക്ക്

കണ്ണൂർ: പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം ദമ്പതികളെ വെട്ടി. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് മരിച്ചു. കാഞ്ഞിരക്കൊല്ലി മഠത്തേടത്ത് വീട്ടില്‍ നിധീഷ്(31) ആണ് മരിച്ചത്, ഭാര്യ ശ്രുതിക്ക് (28) ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചക്ക് 12.45 നാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേരാണ് വെട്ടിയത്. ജോലി സ്ഥലത്തെ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

നിധീഷിന്റെ ശരീരമാസകലം വെട്ടി തുണ്ടമാക്കി.പയ്യാവൂര്‍ പൊലീസ് സ്ഥലത്തെത്തി. അക്രമികളെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങളടക്കം ​പൊലീസ് പരിശോധിക്കുകയാണ്.

Tags:    
News Summary - Man hacked to death by unidentified gang on bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.