വി.കെ.
രതീശൻ
Posted On
date_range Updated On
date_range എം.ഡി.എം.എയും കഞ്ചാവുമായി ലൈഫ് ഗാർഡ് പിടിയിൽ
കണ്ണൂർ: എം.ഡി.എം.എയും കഞ്ചാവുമായി ലൈഫ് ഗാർഡ് പിടിയിൽ. പയ്യാമ്പലം ബീച്ചിലെ ലൈഫ് ഗാർഡായ കണ്ണൂർ തയ്യിൽ സ്വദേശി വി.കെ രതീശനെയാണ് (46) കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ. ബിനുമോഹൻ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി പൊലീസ് പയ്യാമ്പലം ബീച്ചിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ഇയാളിൽ നിന്ന് 70 മില്ലിഗ്രാം എം.ഡി.എം.എയും 1.39 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. മംഗലാപുരത്തുനിന്ന് മറ്റും നിരോധിത ലഹരി മരുന്നുകൾ എത്തിച്ച് നഗരത്തിലും പരിസരപ്രദേശങ്ങളിലും വിതരണം ചെയ്തു വരുന്നയാളാണ് പിടിയിലായ രതീശനെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.