Posted On
date_range Updated On
date_range കൊങ്കണിൽ തുരങ്കമിടിഞ്ഞു; ട്രെയിനുകൾ വഴി തിരിച്ചുവിട്ടു
പനാജി: കനത്ത മഴയിൽ വടക്കൻ ഗോവ ജില്ലയിലെ പെർനെമിൽ കൊങ്കൺ പാതയിൽ തുരങ്കച്ചുമരിെൻറ ഒരുഭാഗം ഇടിഞ്ഞുവീണു.
ഇതേതുടർന്ന് ട്രെയിനുകൾ കർണാടകയിലെ ലോണ്ട വഴി തിരിച്ചുവിട്ടു. വ്യാഴാഴ്ച പുലർച്ചെ 2.50നാണ് സംഭവം. ആർക്കും പരിക്കില്ല. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഇതുവഴി ഗതാഗതം ഉണ്ടാകില്ലെന്ന് കൊങ്കൺ റെയിൽവേ വക്താവ് അറിയിച്ചു.
എറണാകുളം-നിസാമുദ്ദീൻ (തിരിച്ചും), തിരുവനന്തപുരം സെൻട്രൽ-ലോകമാന്യ തിലക് (തിരിച്ചും), തിരുവനന്തപുരം സെൻട്രൽ രാജധാനി ട്രെയിനുകൾ തിരിച്ചുവിട്ടവയിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.