പെരിങ്ങത്തൂർ: പ്രമുഖ പണ്ഡിതനും പ്രഭാഷകനും ജമാഅത്തെ ഇസ്ലാമി നേതാവുമായിരുന്ന കായ്പ്പനച്ചി പുതുക്കൂല്‍ കെ.ടി അന്ത്രു മൗലവി (76) നിര്യാതനായി. ജമാഅത്തെ ഇസ്ലാമിയുടെ പ്രദേശിക, ഏരിയ, ജില്ലാ തലങ്ങളില്‍ വിവിധ നേതൃപദവികള്‍ വഹിച്ചിരുന്നു. ചൊക്ളി മസ്ജിദുല്‍ ഹുദാ ട്രസ്റ്റിെൻറ മുന്‍ ചെയര്‍മാനുമായിരുന്നു. ചൊക്ളി വി.പി ഓറിയൻറല്‍ സ്കൂൾ റിട്ട. അധ്യാപകനാണ്. ഞായർ രാവിലെ 10 മണിക്ക് പെരിങ്ങത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.
പരേതരായ പുറമേരി കാട്ടിയത്ത് ഉമര്‍ മുസ്ലിയാരുടെയും ആയിശകുട്ടിയുടെയും മകനാണ്. ഭാര്യ: പീറ്റക്കണ്ടി മറിയം. മക്കള്‍: ശിഹാബുദ്ധീന്‍ (ജമാഅത്തെ ഇസ്ലാമി പാനൂര്‍ ഏരിയ പ്രസിഡൻറ്), ഉമര്‍ ഫാറൂഖ് (അദ്ധ്യാപകന്‍), മുഹമ്മദ് സവാദ് (കച്ചവടം), ഹിന്ദ്, ആയിഷ. മരുമക്കള്‍: അബ്ദുല്‍ ഗഫൂര്‍ (കച്ചവടം സിദ്ധാപുരം), സിറാജ് വടകര കോട്ടക്കല്‍ (കച്ചവടം), സറീന, സാജിത, ജുവൈരിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.