Posted On
date_range Updated On
date_range ശോഭ വധക്കേസ്; പ്രതിയെ തെളിവെടുപ്പിനെത്തിച്ചു
കേളകം: ശോഭ വധക്കേസിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ തെളിവെടുപ്പിനെത്തിച്ചു. കൊട്ടിയൂർ മന്ദംചേരിയിലെ ആദിവാസി യുവതി കൂടത്തിൽ ശോഭയെ (37) വധിച്ച കേസിൽ റിമാൻഡിലായ പ്രതി പെരുവ സ്വദേശി വിപിനെയാണ് (25) കേളകം പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനെത്തിച്ചത്.
പ്രതിയുടെ വീട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. തുടർന്ന് കൂത്തുപറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ മാസം 24ന് കാണാതായ ശോഭയെ 28ന് തോലമ്പ്ര കൈതച്ചാലിലെ ഒഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ കൊലപാതകമാണെന്ന് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.