മാർക്ക് പ്രവർത്തകനായ ഫൈസൽ വിളക്കോട് ആറളം പുനരധിവാസ മേഖലയിൽനിന്ന് പിടികൂടിയ രാജവെമ്പാല

കനത്ത ചൂടിൽ രാജവെമ്പാലകൾ മലയിറങ്ങുന്നു

കേ​ള​കം: ചൂ​ട് ക​ന​ത്ത​തോ​ടെ രാ​ജ​വെ​മ്പാ​ല​ക​ൾ കൂ​ട്ട​ത്തോ​ടെ മ​ല​യി​റ​ങ്ങു​ന്നു. ഇ​ര​ക്കൊ​പ്പം ഈ​ർ​പ്പ​വും തേ​ടി​യാ​ണ് പാ​മ്പു​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മ​ല​യോ​ര​മേ​ഖ​ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഒ​രാ​ഴ്ച​ക്കി​ടെ നി​ര​വ​ധി രാ​ജ​വെ​മ്പാ​ല​ക​ളെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ പ​തി​മൂ​ന്നാം ബ്ലോ​ക്കി​ലെ ത​ങ്ക​യു​ടെ 327ാം ന​മ്പ​ർ പ്ലോ​ട്ടി​ൽ​നി​ന്ന്​ തി​ങ്ക​ളാ​ഴ്ച കൂ​റ്റ​ൻ രാ​ജ​വെ​മ്പാ​ല​യെ ക​ണ്ണൂ​ർ മാ​ർ​ക്ക് സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ക​നും വ​നം​വ​കു​പ്പി​ൽ താ​ൽ​ക്കാ​ലി​ക വാ​ച്ച​റു​മാ​യ ഫൈ​സ​ൽ വി​ള​ക്കോ​ട് പി​ടി​കൂ​ടി.

108ാമ​ത്തെ രാ​ജ​വെ​മ്പാ​ല​യെ​യാ​ണ് ഫൈ​സ​ൽ പി​ടി​കൂ​ടി​യ​ത്. നാ​ല് വ​ർ​ഷ​ത്തി​നി​ടെ​യാ​ണ് ഇ​ത്ര​യും രാ​ജ​വെ​മ്പാ​ല​ക​ളെ അ​ദ്ദേ​ഹം പി​ടി​കൂ​ടി​യ​ത്. ഈ ​കാ​ല​യ​ള​വി​ൽ രാ​ജ​വെ​മ്പാ​ല ഉ​ൾ​െ​പ്പ​ടെ ഏ​ക​ദേ​ശം മൂ​വാ​യി​ര​ത്തോ​ളം പാ​മ്പു​ക​ളെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട് ഇ​ദ്ദേ​ഹം.

ചൂ​ട് ക​ന​ത്ത​തോ​ടെ രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ് പാ​മ്പു​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​തെ​ന്ന് ഫൈ​സ​ൽ പ​റ​ഞ്ഞു. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ​​കൊ​ട്ടി​യൂ​ർ, കേ​ള​കം, ക​ണ്ണ​വം വ​ന​മേ​ഖ​ല​ക​ളി​ൽ​നി​ന്നാ​ണ് രാ​ജ​വെ​മ്പാ​ല​ക​ൾ കൂ​ട്ട​ത്തോ​ടെ ഇ​റ​ങ്ങു​ന്ന​ത്. എ​ലി​മാ​ള​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ ത​ള്ളു​ന്ന​തു വ​ഴി എ​ലി​ക​ൾ പെ​രു​കാ​നു​ള്ള സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ക​യു​മാ​ണ് പ്ര​തി​വി​ധി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - King cobras descend from the mountains in the intense heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.