മുംബൈ ബാർജ് അപകടം: സനീഷിൻെറ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

കണ്ണൂർ: കഴിഞ്ഞ തിങ്കളാഴ്ച്ച ടൗട്ടേ ചുഴലിക്കാറ്റിൽ മുംബൈക്ക് സമീപം ഉൾക്കടലിൽ ബാർജ് തകർന്ന് കാണാതായ ഏരുവേശി വലിയപറമ്പ് സ്വദേശി താന്നിക്കൽ സനീഷിൻെറ (35) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഇന്നലെ ഉച്ചയോടെ മംഗ്ലൂർ വാജ്പെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം റോഡ് മാർഗ്ഗമാണ് സ്വദേശത്ത് എത്തിച്ചത്.

വീട്ടിൽ പൊതുദർശനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു. തുടർന്ന് മതപരമായ ചടങ്ങുകൾക്ക് ശേഷം വൈകുന്നേരം അഞ്ചോടെ മൃതദേഹം ചെമ്പേരി ലൂർദ് ഫെറോന ചർച്ച്സെമിത്തേരിയിൽ സംസകരിച്ചു.

ചുഴലിക്കാറ്റിൽ ബാർജ് തകർന്നപ്പോൾ പ്രാണരക്ഷാർത്ഥം സനീഷ് ഉൾപ്പെടെ ഉള്ളവർ സേഫ്റ്റി ജാക്കറ്റ് ധരിച്ച് കടലിൽ ചടുകയായിരുന്നു. 10 മീറ്ററോളം ഉയരത്തിൽ വന്ന തിരമാലകളിൽ സനീഷ് അകപ്പെടുകയായിരുന്നെന്ന് രക്ഷപെട്ടവർ പറയുന്നു. പിന്നീട് നിവികോദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

വലിയ പറമ്പിലെ താന്നിക്കൽ ജോസഫിൻെറയും നിർമലയുടെയും രണ്ട് മക്കളിൽ ഇളയവനാണ് സനീഷ് ജോസഫ്. മുബൈ മാത്യൂ അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സനീഷ് ഒ.ൻ.ജി.സിയുടെ കരാർ ജോലി ചെയ്തുവരുകയാണ്. കഴിഞ്ഞ ഒക്ടോബറിലാണ് അവസാനമായി നാട്ടിൽ എത്തിയത്.

അവിവാഹിതനാണ്. സഹോദരൻ ചുഴലി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകനായ അനീഷ് ജോസഫ്.

മലയാളി മരണം ഏഴായി

മും​ബൈ: അ​റ​ബി​ക്ക​ട​ലി​ൽ ബാ​ർ​ജ്​ മു​ങ്ങി മ​രി​ച്ച​വ​രി​ൽ ഒ​രു മ​ല​യാ​ളി​യെ കൂ​ടി തി​രി​ച്ച​റി​ഞ്ഞു. ക​ണ്ണൂ​ർ കു​ടി​യാ​ൻ​മ​ല, താ​നി​ക്ക​ൽ സ്വ​ദേ​ശി സ​നീ​ഷ്​ ​േജാ​സ​ഫി‍െൻറ മൃ​ത​ദേ​ഹ​മാ​ണ്​ ഞാ​യ​റാ​ഴ്​​ച തി​രി​ച്ച​റി​ഞ്ഞ​ത്. മാ​ത്യു അ​സോ​സി​യേ​റ്റ്സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. ഇ​തോ​ടെ ബാ​ർ​ജ്​ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം ഏ​ഴാ​യി. പ​ത്ത​നം​തി​ട്ട അ​ടൂ​ർ പ​ഴ​കു​ളം സ്വ​ദേ​ശി വി​വേ​ക്​ സു​രേ​ന്ദ്ര​നെ കു​റി​ച്ച്​ ഇ​നി​യും വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം തി​രി​ച്ച​റി​ഞ്ഞ പാ​ല​ക്കാ​ട്​ കു​ത്ത​നൂ​ർ, തോ​ല​നൂ​ർ പ​രേ​ത​നാ​യ കൃ​ഷ്​​ണ​‍െൻറ മ​ക​ൻ സു​രേ​ഷ്​ കൃ​ഷ്​​ണ​‍െൻറ മൃ​ത​ദേ​ഹം ന​വി മും​ബൈ​യി​ലെ ക​ല​മ്പൊ​ലി​യി​ൽ സം​സ്​​ക​രി​ച്ചു. ക​ല​മ്പൊ​ലി​യി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം താ​മ​സി​ച്ചി​രു​ന്ന​ത്.

ഞാ​യ​റാ​ഴ്​​ച നാ​ല്​ മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി ക​ണ്ടെ​ത്തി​യ​തോ​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 70 ആ​യി. ഇ​വ​യി​ൽ 43 മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞു. മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ഴു​കി​യ നി​ല​യി​ലാ​യ​തി​നാ​ൽ ശേ​ഷി​ച്ച​വ ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കും. ബാ​ർ​ജി​ലെ അ​ഞ്ചും വ​ര​പ്ര​ദ വെ​സ​ലി​ലെ 11 പേ​രും അ​ട​ക്കം 16 പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. ശ​നി​യാ​ഴ്​​ച മ​ഹാ​രാ​ഷ്​​ട്ര​യി​ലെ റാ​യ്​​ഗ​ഡ്, ഗു​ജ​റാ​ത്തി​ലെ വ​ൽ​സ​ദ്​ തീ​ര​ങ്ങ​ളി​ൽ ഒ​മ്പ​ത്​ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

മു​ങ്ങ​ൽ വി​ദ​ഗ്​​ധ​രും സ്​​കാ​നി​ങ്​​ സം​വി​ധാ​ന​മു​ള്ള നാ​വി​ക ക​പ്പ​ലു​മാ​യി ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ക​ട​ലി​ന​ടി​യി​ൽ പി 305 ​ബാ​ർ​ജ്​ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വ​ര​പ്ര​ദ​യി​ലെ 13 പേ​രി​ൽ കൊ​ച്ചി സ്വ​ദേ​ശി​യാ​യ ചീ​ഫ്​ എ​ൻ​ജി​നീ​യ​ർ ഫ്രാ​ൻ​സി​സ്​ സൈ​മ​ണും മ​െ​റ്റാ​രു ജീ​വ​ന​ക്കാ​ര​നും മാ​ത്ര​മാ​ണ്​ ക​ര​ക്കെ​ത്തി​യ​ത്. ബാ​ർ​ജി​ന്​ ചു​ഴ​ലി​ക്കാ​റ്റി​ൽ നി​യ​ന്ത്ര​ണം ന​ഷ്​​ട​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ഫ്രാ​ൻ​സി​സ്​ പ​റ​ഞ്ഞു. ര​ക്ഷ​പ്പെ​ടാ​നു​ള്ള​ റാ​ഫ്​​റ്റ്​ കാ​റ്റി​ൽ ഒ​ഴു​കി​പ്പോ​യ​തി​നാ​ൽ നീ​ന്തി പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. റാ​ഫ്​​റ്റി​ൽ ഒ​ഴു​കി​ന​ട​ക്കു​േ​മ്പാ​ഴാ​ണ്​ ​ െഎ.​എ​ൻ.​എ​സ്​ കൊ​ൽ​ക്ക​ത്ത ക​പ്പ​ൽ ക​ണ്ട​ത്. അ​വ​ർ എ​ത്തി​യാ​ണ്​ ര​ണ്ടാം ജ​ന്മം ത​ന്ന​തെ​ന്നും ഫ്രാ​ൻ​സി​സ്​ പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.