നീലേശ്വരം കച്ചേരിക്കടവ് പാലം കോണ്‍ക്രീറ്റ് പ്രവൃത്തി എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
നീലേശ്വരം: പുതുവർഷത്തിൽ ഗതാഗതത്തിന് തുറന്നുകൊടുക്കാൻ ദേശീയപാത നിടുങ്കണ്ടയും നീലേശ്വരം രാജറോഡും തമ്മിൽ ബന്ധിപ്പിക്കുന്ന കച്ചേരിക്കടവ് പാലം നിര്‍മാണ വേഗത്തില്‍ ചരിത്രം കുറിച്ചു. ഒരുദിവസംതന്നെ പാലത്തിന്റെ ആറ് സ്ലാബുകള്‍ ഒരുമിച്ച് കോണ്‍ക്രീറ്റ് ചെയ്തുകൊണ്ടാണ് നിര്‍മാണമേറ്റെടുത്ത ജാസ്മിന് കണ്‍സ്ട്രക്ഷന്‍ കമ്പനി റെക്കോഡിട്ടത്.
100 മീറ്റര്‍ നീളത്തില്‍ 12 മീറ്റര്‍ വീതിയിലാണ് ആറ് സ്ലാബുകള്‍ ഒരുമിച്ച് കോണ്‍ക്രീറ്റ് ചെയ്തത്. നീലേശ്വരം നഗരസഭ കാര്യാലയം കെട്ടിടത്തിന് മുന്നില്‍നിന്നാരംഭിച്ച് നിടുങ്കണ്ട കുമ്മായക്കമ്പനിയുടെ മുന്നില്‍ ദേശീയപാതയോടുചേര്‍ന്ന് അവസാനിക്കുന്നതാണ് പാലം. പാലം യാഥാര്‍ഥ്യമായാല്‍ വാഹനങ്ങള്‍ക്ക് മാര്‍ക്കറ്റ് ചുറ്റാതെ എളുപ്പത്തില്‍ രാജറോഡിലേക്ക് പ്രവേശിക്കാനാകും. കിഫ്ബി സാമ്പത്തികസഹായത്തോടെ 21 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പാലം ഈവര്‍ഷം ഡിസംബറില്‍ പൂര്‍ത്തീകരിക്കും. എം. രാജഗോപാലന്‍ എം.എൽ.എ കോണ്‍ക്രീറ്റ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. പി.പി. മുഹമ്മദ് റാഫി, കെ. പ്രീത, ടി.എ. മുഹമ്മദ് ജാനിഷ്, സി.ജെ. കൃഷ്ണന്, സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.