ടി.എം.സി. ഇബ്രാഹിം, മുഹമ്മദ് ഷജ്റീൽ
തൃക്കരിപ്പൂർ: കർണാടകയിൽ ബംഗളൂരു സൈക്ലിങ് ക്ലബ് ഏർപ്പെടുത്തിയ രണ്ടു പുരസ്കാരങ്ങൾ തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ് കരസ്ഥമാക്കി. ടി.സി.സി ഉപദേശക സമിതിയംഗം ടി.എം.സി. ഇബ്രാഹിം, എക്സിക്യൂട്ടിവ് മെംബർ എൻ. മുഹമ്മദ് ഷജ്രീൽ എന്നിവരാണ് അംഗീകാരം ഏറ്റുവാങ്ങിയത്.
അനിൽ കദ്സൂർ സ്മാരക സെഞ്ചൂറിയൻ അവാർഡാണ് ഇബ്രാഹീമിന് ലഭിച്ചത്. 100 കിലോമീറ്റർ റൈഡുകൾ 100 തവണ ചെയ്തതിനാണ് അംഗീകാരം. ഹാഫ് എവറസ്റ്റിങ് വിഭാഗത്തിലാണ് ഷജ്രീലിന്റെ പുരസ്കാരം. സൈക്കിളിൽ എവറസ്റ്റിന്റെ പാതി ഉയരമായ 4424 മീറ്റർ ചവിട്ടിക്കയറ്റിയാണ് നേട്ടം കൈവരിച്ചത്. ബംഗളൂരു ബ്യൂഗിൾ റോക്കിൽ നടന്ന പരിപാടിയിൽ മോഹൻ സുബ്രഹ്മണ്യം പുരസ്കാരങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.