ഇരിട്ടിയിൽ അപകടത്തിൽ തകർന്ന കടയും കാറും
Posted On
date_range Updated On
date_range കാർ കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവർക്ക് പരിക്ക്
ഇരിട്ടി: നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 6.30ഓടെ ആയിരുന്നു അപകടം.
മട്ടന്നൂർ ഭാഗത്തുനിന്ന് ഇരിട്ടി വഴി വാണിയപ്പാറയിലേക്കു പോവുകയായിരുന്ന കാറാണ് പയഞ്ചേരിമുക്കിലെ കബീർ ബേക്കറിയിലേക്ക് പാഞ്ഞു കയറിയത്.
ഷട്ടർ തകർത്ത് കടയിലേക്ക് കയറിയ കാർ ഷോക്കേസ്, ഫർണിച്ചർ എന്നിവ ഉൾപ്പെടെ തകർത്തു. പരിക്കേറ്റ ഡ്രൈവർ വാണിയപ്പാറ സ്വദേശി മോളിയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഭാഗികമായി തകർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.