അനധികൃത ഖനനം; അഞ്ച് ലോറികൾ പിടികൂടി

ത​ളി​പ്പ​റ​മ്പ്: പ​യ്യാ​വൂ​ർ വി​ല്ലേ​ജി​ൽ അ​ന​ധി​കൃ​ത ഖ​ന​നം ന​ട​ത്തി ചെ​ങ്ക​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ലോ​റി​ക​ൾ പി​ടി​കൂ​ടി. ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ജി​ല്ല​യി​ൽ ചെ​ങ്ക​ൽ നി​രോ​ധ​നം നി​ല​നി​ൽ​ക്കു​മ്പോ​ഴും പ​ല സ്ഥ​ല​ങ്ങ​ളി​ലും അ​ന​ധി​കൃ​ത​മാ​യി ഖ​ന​നം ന​ട​ക്കു​ന്ന​താ​യി പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് റ​വ​ന്യൂ ടീം ​പ​രി​ശോ​ധ​ന​ക്കി​റ​ങ്ങി​യ​ത്.

പ​യ്യാ​വൂ​ർ വി​ല്ലേ​ജി​ലെ ആ​ന​യ​ടി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ന​ധി​കൃ​ത ഖ​ന​നം ന​ട​ത്തി ചെ​ങ്ക​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന അ​ഞ്ച് ലോ​റി​ക​ൾ പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടി​യ ലോ​റി​ക​ൾ ത​ളി​പ്പ​റ​മ്പി​ൽ എ​ത്തി​ച്ചു. ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ വി​ജ​യ​ൻ ചെ​ല്ല​ട്ടോ​ൻ, പ​യ്യാ​വൂ​ർ വി​ല്ലേ​ജ് ഓ​ഫി​സ​ർ മ​നോ​ജ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പി​ടി​കൂ​ടി​യ അ​ഞ്ച് ലോ​റി​ക​ളും ജി​യോ​ള​ജി വ​കു​പ്പി​ന് കൈ​മാ​റു​മെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും ത​ഹ​സി​ൽ​ദാ​ർ പി. ​സ​ജീ​വ​ൻ അ​റി​യി​ച്ചു.

Tags:    
News Summary - illegal mining; 5 trucks held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.