കതിരൂരിൽ സ്‌ത്രീകൾക്കായി ജിംനേഷ്യം

ത​ല​ശ്ശേ​രി: ക​ള​രി പാ​ര​മ്പ​ര്യ​മു​ള്ള ക​തി​രൂ​ർ ഗ്രാ​മ​ത്തി​ൽ സ്‌​ത്രീ​ക​ൾ​ക്കാ​യി ജിം​നേ​ഷ്യം ഒ​രു​ങ്ങു​ന്നു. പു​രു​ഷ​ന്മാ​രെ പോ​ലെ സ്ത്രീ​ക​ളെ​യും മെ​യ് ക​രു​ത്തു​ള്ള​വ​രാ​യി മാ​റ്റു​ക​യാ​ണ് ല​ക്ഷ്യം. സും​ബ ഡാ​ൻ​സും വെ​യ്‌​റ്റ്‌ ലി​ഫ്‌​റ്റി​ങ്ങു​മാ​യി ക​തി​രൂ​ർ പ​ഞ്ചാ​യ​ത്താ​ണ് വ​നി​ത​ക​ൾ​ക്കാ​യി ജിം​നേ​ഷ്യം ഒ​രു​ക്കു​ന്ന​ത്.

പൊ​ന്ന്യം സ്രാ​മ്പി​യി​ലെ സൈ​ക്ലോ​ൺ ഷെ​ൽ​ട്ട​റി​ൽ ആ​ഗ​സ്‌​റ്റ് ഒ​ന്നി​ന്‌ ഫി​റ്റ്‌​ന​സ്‌ സെ​ന്റ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. നാ​ലു ല​ക്ഷം രൂ​പ​യു​ടെ ഫി​റ്റ്ന​സ്‌ ഉ​പ​ക​ര​ണ​ങ്ങ​ൾ ജിം​നേ​ഷ്യ​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്‌. ര​ണ്ടു ല​ക്ഷം രൂ​പ​കൂ​ടി പ​ദ്ധ​തി​യി​ൽ വ​ക​യി​രു​ത്തി.

എ.​എ​ൻ. ഷം​സീ​ർ എം.​എ​ൽ.​എ​യു​ടെ ഫ​ണ്ടി​ൽ​നി​ന്നു​ള്ള തു​ക​യും സം​രം​ഭ​ത്തി​ലേ​ക്കാ​യി പ​ഞ്ചാ​യ​ത്ത് പ്ര​തീ​ക്ഷി​ക്കു​ന്നു. സ്വ​കാ​ര്യ ജിം​നേ​ഷ്യ​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും പു​രു​ഷാ​ധി​പ​ത്യ​മാ​ണ്‌. അ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്‌ പോ​കാ​ൻ സ്‌​ത്രീ​ക​ൾ മ​ടി​ക്കു​ന്നു​ണ്ട്‌. ഇ​ത്‌ ക​ണ​ക്കി​ലെ​ടു​ത്താ​ണ്‌ പ​ഞ്ചാ​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്‌​ത്രീ​ക​ളു​ടെ ഫി​റ്റ്‌​ന​സ്‌ സെ​ന്റ​ർ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന്‌ പ്ര​സി​ഡ​ന്റ്‌ പി.​പി. സ​നി​ൽ പ​റ​ഞ്ഞു.

ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​നൊ​പ്പം ഫി​റ്റ്‌​ന​സോ​ടെ ജീ​വി​ക്കാ​നും ജിം​നേ​ഷ്യം സ​ഹാ​യി​ക്കും. രാ​വി​ലെ ആ​റു മു​ത​ൽ 11.30 വ​രെ​യും വൈ​കീ​ട്ട്‌ നാ​ലു മു​ത​ൽ ഏ​ഴു​വ​രെ​യു​മാ​ണ്‌ പ​രി​ശീ​ല​നം. ഇ​തി​നാ​യി വ​നി​ത പ​രി​ശീ​ല​ക​യെ നി​യ​മി​ക്കും.

News Summary - gymnasium for ladies in Kathiroor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.